FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
India

‘പ​ദ്മാ​വ​ത്’ വി​ല​ക്കി മ​ധ്യ​പ്ര​ദേ​ശും ഗു​ജ​റാ​ത്തും

Saturday, Jan 13, 2018,10:53 IST By മെ‌ട്രൊ വാർത്ത A A A

ഭോ​പ്പാ​ൽ: സ​ഞ്​​ജ​യ്​ ലീ​ലാ ബ​ന്‍സാ​ലി​​യു​ടെ വി​വാ​ദ ചി​ത്രം പ​ദ്​​മാ​വ​തി​നെ വി​ല​ക്കി ഗു​ജ​റാ​ത്തും മ​ധ്യ​പ്ര​ദേ​ശും. ഈ ​മാ​സം 25നാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക. വി​വേ​കാ​ന​ന്ദ ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സൂ​ര്യ ന​മ​സ്​​കാ​ര്‍ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന ചൗ​ഹാ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ്​ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ര്‍ശ​നം വി​ല​ക്കി​യ വി​വ​രം അ​റി​യി​ച്ച​ത്​. നേ​ര​ത്തെ പ​ദ്​​മാ​വ​തി​ക്ക്​ ഏ​ര്‍പ്പെ​ടു​ത്തി​യ വി​ല​ക്ക് സെ​ന്‍സ​റി​ങ് ക​ഴി​ഞ്ഞെ​ത്തി​യ​ പ​ദ്​​മാ​വ​തി​നും തു​ട​രു​മെ​ന്ന്​ ചൗ​ഹാ​ന്‍ പ​റ​ഞ്ഞു.
ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി വി​ജ​യ്​ രൂ​പാ​നി​യും പ​ദ്​​മാ​വ​തി​​​ന്‍റെ റി​ലീ​സി​ങ്​ സം​സ്​​ഥാ​ന​ത്ത്​ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. നേ​ര​ത്തെ രാ​ജ​സ്​​ഥാ​നി​ല്‍ ചി​ത്ര​ത്തി​​​ന്‍റെ പ്ര​ദ​ര്‍ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ അ​റി​യി​ച്ചി​രു​ന്നു. പേ​രി​ല​ട​ക്കം ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്മാ​വ​തി​ക്ക് സെ​ൻ​സ​ർ ബോ​ർ​ജ് അ​നു​മ​തി ന​ൽ​കി​യ​ത്. ചി​ത്ര​ത്തി​ൽ ര​ജ​പു​ത്ര റാ​ണി​യാ​യി​രു​ന്ന പ​ദ്മാ​വ​തി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് രാ​ജ്യ​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.