FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

ഫ​ഹ​ദ് ഗു​ണ്ട​യാ​വു​ന്നു

Saturday, Jan 13, 2018,13:42 IST By മെ‌ട്രൊ വാർത്ത A A A

മ​ല​യാ​ളി​യെ അ​മ്പ​രപ്പി​ച്ച നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ന​ട​നാ​ണു ഫ​ഹ​ദ് ഫാ​സി​ൽ. തി​ക​വാ​ർ​ന്ന അ​ഭി​ന​യ​ത്തി​ലൂ​ടെ മ​ല​യാ​ളം സി​നി​മ​യി​ൽ സ്വ​ന്തം സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. വേ​ലൈ​ക്കാ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​പ്പോ​ഴും മോ​ശ​മാ​ക്കി​യി​ല്ല. മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. ഫ​ഹ​ദി​ന്‍റെ ത​മി​ഴി​ൽ ജൈ​ത്ര​യാ​ത്ര അ​വ​സാ​നി​ക്കു​ന്നി​ല്ല. ആദ്യമായി മ​ണി​ര​ത്നം ചി​ത്ര​ത്തി​ലും ഫ​ഹ​ദ് അഭിനയിക്കുകയാണ്. ചി​ത്ര​ത്തി​ൽ ഗു​ണ്ട​യു​ടെ വേ​ഷ​ത്തി​ലാ​യി​രി​ക്കും ഫ​ഹ​ദ് എ​ത്തു​ക എ​ന്നു വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്.
നി​ര​വ​ധി താ​ര​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്. അ​ര​വി​ന്ദ് സ്വാ​മി, ചി​മ്പു, ഫ​ഹ​ദ് എ​ന്നി​വ​ർ ഗു​ണ്ടാ സ​ഹോ​ദ​ര​ന്മാ​രാ​യി​ട്ടാ​യി​രി​ക്കും ചി​ത്ര​ത്തി​ലെ​ത്തു​ക എ​ന്ന​റി​യു​ന്നു. ഇ​വ​രെ​ക്കൂ​ടാ​തെ വി​ജ​യ് സേ​തു​പ​തി, ജ്യോ​തി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. സ​ന്തോ​ഷ് ശി​വ​നാ​ണു ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​ന്ന​ത്.