FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

മഹാരാഷ്ട്രയില്‍ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി അഞ്ച് മരണം

Saturday, Jan 13, 2018,15:14 IST By മെട്രൊ വാർത്ത A A A

മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി അഞ്ചു പേര്‍ മരിച്ചു. ദഹാനു തീരത്തു നിന്ന് രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. 40 വിദ്യാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 35 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.

രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് കപ്പലുകളും തീരസംരക്ഷണ സേനയുടെ മൂന്ന് യുണിറ്റുകളും അപകട സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ദാമനില്‍ നിന്ന് ഹെലികോപ്റ്ററുകളും എത്തിയിട്ടുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ മുംബൈ തീരത്തേക്കുള്ള കപ്പലുകള്‍ വഴിതിരിച്ച് വിട്ടു.