FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

മുംബൈയില്‍ നിന്ന് ഏഴു പേരുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി

Saturday, Jan 13, 2018,13:49 IST By മെട്രൊ വാർത്ത A A A

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കാണാതായെന്ന് റിപ്പോർട്ട്. ആകാശയാത്രക്കിടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എടിസി) ഹെലികോപ്റ്ററിന്‍റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു. രണ്ടു പൈലറ്റുമാരുള്‍പ്പെടെ ഏഴു പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. സംഭവത്തിൽ കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പവൻ ഹാൻസ് കമ്പനിയുടെ VTPWA Dauphin AS 365 N3 എന്ന കോപ്റ്റര്‍ 10.20ന് ജുഹുവില്‍ നിന്നാണ് പറന്നു പൊങ്ങിയത്. തുടർന്ന് മുംബൈയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വരെ എടിസിയിൽ നിന്ന് ഹെലികോപ്റ്ററുമായി ആശയവിനിമയം നടന്നിരുന്നു. എന്നാൽ 10.35ഓടെ കോപ്റ്ററുമായുള്ള ബന്ധം നഷ്ടമായി. ഓയില്‍ ആന്‍റ് നാഷണല്‍ ഗ്യാസ് കോര്‍പറേഷന്‍റെ (ഒഎൻജിസി) അഞ്ച് ഉദ്യോഗസ്ഥരാണ് കോപ്റ്ററില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്.