FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

മുംബൈ വിമാനത്താവളത്തില്‍ വൻ തീപിടിത്തം

Saturday, Jan 13, 2018,21:13 IST By മെട്രൊ വാർത്ത A A A

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ തീപിടിത്തം. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെ വിശ്രമമുറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീപിടിത്തം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. തീപിടിത്തത്തിന്‍റെ കാരണം പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം.