FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

മുംബൈയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം, കാണാതായവരിൽ മൂന്ന് മലയാളികളും

Saturday, Jan 13, 2018,14:46 IST By മെട്രൊ വാർത്ത A A A

മുംബൈ: ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി മുംബൈയുടെ വടക്കൻ തീരത്തെ എണ്ണ പര്യവേഷണ കേന്ദ്രത്തിലേക്ക് പോകവെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ഉൾക്കടലിലെ വെച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികളടക്കം നാലു പേരെ കാണാതായി. ഒഎൻജിസിയിൽ ഡെപ്യൂട്ടി മാനേജർമാരായ ചാലക്കുടി സ്വദേശി വി.കെ. ബാബു, കോതമംഗലം സ്വദേശി ജോസ് ആന്‍റണി, തൃശൂർ സ്വദേശി ശ്രീനിവാസൻ എന്നിവരാണ് കാണാതായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നത്. എന്നാൽ ഇക്കാര്യം ഒഎൻജിസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെ 10.30ഓടെ മുംബൈയിൽ നിന്നും പറന്നുയർന്ന കോപ്ടര്‍ നിമിഷങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു. അപകട സമയത്ത്, രണ്ട് പൈലറ്റുമാരും അഞ്ചു ഒഎൻജിസി ഉദ്യേഗസ്ഥരുമടക്കം ഏഴു പേരാണ് കോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തിനിടയാക്കിയ കാരണം അധികൃതർ പരിശോധിച്ചു വരികയാണ്. ജൂഹുവില്‍ നിന്നു പുറപ്പെട്ട കോപ്റ്ററിനു, തീരത്തു നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായതിനെ തുടർന്ന് തീരസംരക്ഷണ സേന നടത്തിയ തെരച്ചിലിലാണ് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്.