FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

ലാ​ലേ​ട്ട​ന് അ​നു​ഷ്ക​യു​ടെ അ​ഭി​ന​ന്ദ​നം

Saturday, Jan 13, 2018,11:21 IST By മെ‌ട്രൊ വാർത്ത A A A

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ ലു​ക്ക് എ​ല്ലാ​യി​ട​ത്തും ച​ർ​ച്ച​യാ​ണ്. സി​നി​മ​യ്ക്കു വേ​ണ്ടി ഒ​രു ന​ട​ൻ ന​ട​ത്തു​ന്ന അ​ത്ഭു​ത​ക​ര​മാ​യ മേ​ക്കോ​വ​ർ മി​ക്ക​വ​രേ​യും അ​മ്പ​രപ്പി​ച്ചു. മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ഈ ​ലു​ക്ക്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​യ​ത്ന​ത്തേ​യും സ​മ​ർ​പ്പ​ണ​ത്തേ​യും വാ​നോ​ളം പു​ക​ഴ്ത്തു​ന്നു​മു​ണ്ട്. അ​പ്പോ​ഴാ​ണു തെ​ലു​ങ്കി​ൽ നി​ന്നൊ​രു അ​ഭി​ന​ന്ദ​നം ലാ​ലേ​ട്ട​നു കി​ട്ടു​ന്ന​ത്. ബാ​ഹു​ബ​ലി താ​രം അ​നു​ഷ്ക ഷെ​ട്ടി​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ മേ​ക്കോ​വ​റി​നെ അ​ഭി​ന​ന്ദി​ച്ച​ത്.
അ​നു​ഷ്ക പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ഗ​മ​തി റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ചി​ത്ര​ത്തി​നു വേ​ണ്ടി കാ​ര്യ​മാ​യ രൂ​പ​മാ​റ്റം അ​നു​ഷ്ക വ​രു​ത്തി​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​നു​ഷ്ക​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ​യി​ൽ ചി​ല​ർ ന​ട​ത്തു​ന്ന മേ​ക്കോ​വ​റു​കൾ പ​ല​പ്പോ​ഴും പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ടെ​ന്ന് അ​നു​ഷ്ക പ​റ​ഞ്ഞു. അ​തി​നെ​ത്തു​ട​ർ​ന്നാ​ണു മോ​ഹ​ൻ​ലാ​ലി​ന്‍റെ മേ​ക്കോ​വ​റി​നെ​ക്കു​റി​ച്ചും അ​നു​ഷ്ക സൂ​ചി​പ്പി​ച്ച​ത്.
ഹി​ന്ദി​യി​ൽ അ​മീ​ർ ഖാ​ൻ, ത​മി​ഴി​ൽ വി​ക്രം, തെ​ലു​ങ്കി​ൽ പ്ര​ഭാ​സ് എ​ന്നി​വ​ർ ഇ​ത്ത​ര​ത്തി​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും അ​നു​ഷ്ക പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ന​ട​ത്തി​യ മേ​ക്കോ​വ​ർ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്നും, ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ അ​ദ്ദേ​ഹ​മെ​ടു​ക്കു​ന്ന റി​സ്ക്ക് പ്ര​ചോ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​നു​ഷ്ക പ​റ​ഞ്ഞു.