FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

ലോ​ക കേ​ര​ള സ​ഭ​യ്ക്കു തു​ട​ക്കം

Saturday, Jan 13, 2018,10:08 IST By സ്വ​ന്തം ലേ​ഖ​ക​ൻ A A A

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്കു താ​ങ്ങും ത​ണ​ലു​മാ​കാ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ ഒ​രു​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യ്ക്കു പ്രൗ​ഢ ഗം​ഭീ​ര തു​ട​ക്കം. കേ​ര​ള വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​നൊ​പ്പം വ​രു​മാ​നം ഉ​റ​പ്പി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി​യാ​ണു സ​ഭ തു​ട​ങ്ങി​യ​ത്. വി​ക​സ​ന​ത്തി​നൊ​പ്പം വ​രു​മാ​നം ഉ​റ​പ്പു ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്താ​നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി. കെ​ട്ടി​ട​ങ്ങ​ളി​ലും ഭൂ​മി​യി​ലും മാ​ത്ര​മാ​യി ഒ​തു​ങ്ങി​പ്പോ​കു​ന്ന നി​ക്ഷേ​പ​ങ്ങ​ളെ പ്ര​ത്യു​ത്പാ​ദ​ന​പ​ര​മാ​യ പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​നു​ള്ള ആ​ഹ്വാ​നം കൂ​ടി​യാ​യി ലോ​ക കേ​ര​ള സ​ഭ.
രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക് ലോ​ക കേ​ര​ള സ​ഭ​യു​ടെ രൂ​പീ​ക​ര​ണ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ട​റി ജ​ന​റ​ൽ കൂ​ടി​യാ​യ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി ന​ട​ത്തി. സ​ഭ​യു​ടെ ന​ട​ത്തി​പ്പും കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന​താ​യി​രു​ന്നു ലോ​ക കേ​ര​ള സ​ഭാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ആ​മു​ഖം. തു​ട​ർ​ന്നു ലോ​ക കേ​ര​ള സ​ഭ​യു​ടെ നേ​താ​വു കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച പ​ശ്ചി​മ​ഘ​ട്ട​വും ക​ഴി​ഞ്ഞു മു​ന്നേ​റു​ന്നു​വെ​ന്നു വി​ളി​ച്ചു പ​റ​ഞ്ഞ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ക​വി പാ​ലാ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ക​വി​ത​യി​ലെ ഈ​ര​ടി​ക​ൾ ചൊ​ല്ലി​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. ‌ രാ​ജ്യ​ത്തി​ന്‍റെ അ​തി​രു​ക​ൾ ഭേ​ദി​ച്ചു ലോ​ക​മെ​മ്പാ​ടും പ​ട​ർ​ന്നു നി​ൽ​ക്കു​ന്ന ഒ​രു മ​ഹ​ദ് സ​മൂ​ഹ​ത്തെ​യാ​ണ് കേ​ര​ളീ​യ​ൻ എ​ന്ന വാ​ക്കു കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ പ​ണം കൊ​ണ്ടു​യ​ർ​ന്ന വി​ക​സ​ന​വും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​വാ​സ​ത്തി​ലൂ​ടെ മ​സ്തി​ഷ്ക ചോ​ർ​ച്ച സം​ഭ​വി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​ത്തെ നി​രാ​ക​രി​ച്ച അ​ദ്ദേ​ഹം ബ്രെ​യ്ൻ ഡ്രെ​യ്നി​നെ ബ്രെ​യ്ൻ ഗെ​യ്നാ​ക്കി മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചും പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വ​ച്ചു.
വ​സു​ധൈ​വ കു​ടും​ബ​കം എ​ന്നു പ​റ​ഞ്ഞു ശീ​ലി​ച്ച സം​സ്കാ​ര​ത്തെ ഓ​ർ​മി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി ഏ​തു ദേ​ശ​ത്തു പോ​യി വ​സി​ച്ചാ​ലും ഏ​കാം​ബ പു​ത്ര​രാം കേ​ര​ളീ​യ​ർ എ​ന്ന വ​ള്ള​ത്തോ​ളി​ന്‍റെ വ​രി​ക​ൾ ഓ​ർ​മി​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും അ​വ​സാ​ന​മെ​ന്ന​ല്ല അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ വാ​ച​കം ഉ​ദ്ധ​രി​ച്ചാ​ണു മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. പ്ര​സം​ഗ​ത്തി​നൊ​പ്പം ര​ണ്ടു ദി​വ​സ​ത്തെ ച​ർ​ച്ച​യ്ക്കാ​യു​ള്ള ക​ര​ടു രേ​ഖ​യും അ​വ​ത​രി​പ്പി​ച്ചു.
പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. കു​ര്യ​ൻ, കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം തു​ട​ങ്ങി​യ​വ​രും പ്ര​വാ​സ​ത്തെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ളെ ഒ​പ്പം​ചേ​ർ​ത്തു​ള്ള വി​ക​സ​ന​ത്തെ കു​റി​ച്ചും സം​സാ​രി​ച്ചു. 141 നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും 20 ലോ​ക്സ​ഭാം​ഗ​ങ്ങ​ളും പ​ത്തു രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര മ​ന്ത്രി​യും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​യ 174 പേ​രും ലോ​ക കേ​ര​ള സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു. 42 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും 99 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​മാ​ണ്. ആ​റു​പേ​ർ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചെ​ത്തി​യ​വ​ർ. പു​റ​മെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രാ​യ 30 വ്യ​ക്തി​ക​ൾ.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി, പാ​ർ​ല​മെ​ന്‍റ് അം​ഗം ആ​ന്‍റോ ആ​ന്‍റ​ണി, പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി, എം. ​അ​നി​രു​ദ്ധ​ൻ, സി.​പി. ഹ​രി​ദാ​സ്, ന​ടി രേ​വ​തി എ​ന്നി​വ​രാ​ണു പ്ര​സീ​ഡി​യം. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷം വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. വൈ​കു​ന്നേ​രം ചേ​ർ​ന്ന പൊ​തു​സ​ഭ​യി​ൽ പ്ര​ത്യേ​ക ച​ർ​ച്ച​ക​ളി​ൽ നി​ന്നും ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.