FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Crime

ശ്രീജിവിന്‍റെ മരണം: അന്വേഷണം സിബിഐക്ക് വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Saturday, Jan 13, 2018,16:12 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേസ് സിബിഐക്ക് കൈമാറാൻ തക്കവണണം ഇത് അപൂര്‍വമായൊരു കേസല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കൈകാര്യം ചെയ്യുന്ന കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാന സർക്കാരിനു കത്തയക്കുകയായിരുന്നു. എന്നാല്‍, ഇതേ ആവശ്യമുന്നയിച്ച് വീണ്ടും കേന്ദ്രസര്‍ക്കാറിനെ സമീപിക്കാനാണ് കേരള സര്‍ക്കാറിന്‍റെ തീരുമാനമെന്നാണ് സൂചന.

ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് 764 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹ സമരത്തിലാണ്. 2014ലായിരുന്നു പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിവ് മരിച്ചത്.