FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

ശ്രു​തി​യു​ടെ അ​ടു​ത്ത നീ​ക്കം

Saturday, Jan 13, 2018,11:37 IST By മെ‌ട്രൊ വാർത്ത A A A

തെ​ലു​ങ്കി​ൽ ക​ട്ട​മ​ര​യു​ടു എ​ന്ന ചി​ത്ര​ത്തി​ലെ ശ്രു​തി ഹാ​സ​ന്‍റെ ലു​ക്ക് വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യി​രുന്നു. സാ​ധാ​ര​ണ പ്രേ​ക്ഷ​ക​ർ മാ​ത്ര​മ​ല്ല, ശ്രു​തി​യു​ടെ ആ​രാ​ധ​ക​ർ പോ​ലും ഇ​വ​ർ​ക്കെ​തി​രെ തി​രി​ഞ്ഞു. ആ ​വി​മ​ർ​ശ​ന​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​യ ചി​ന്ത​യാ​ണെ​ന്നു തോ​ന്നു​ന്നു, പ​ഴ​യ ലു​ക്ക് തി​രി​ച്ചു കി​ട്ടാ​നാ​യി കോ​സ്മെ​റ്റി​ക് ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണു ശ്രു​തി ഹാ​സ​ൻ.
പ്ര​ശ​സ്ത കോ​സ്മെ​റ്റി​ക് ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റാ​യ ര​ശ്മി ഷെ​ട്ടി​യോ​ടൊ​പ്പ​മു​ള്ള ചി​ത്രം ശ്രു​തി ക​ഴി​ഞ്ഞ ദി​വ​സം ഷെ​യ​ർ ചെ​യ്തി​രു​ന്നു. ത​ന്‍റെ ത്വ​ക്കും ത​ല​മു​ടി​യും സം​ര​ക്ഷി​ച്ച​തി​നു ന​ന്ദി എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഈ ​ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ് ര​ശ്മി​യെ സ​മീ​പി​ക്കു​ന്ന ആ​ദ്യ​ത്തെ ന​ടി​യ​ല്ല ശ്രു​തി. ഇ​തി​നു മു​മ്പും പ​ല താ​ര​ങ്ങ​ളും ഇ​വ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ പു​തി​യ സി​നി​മ​ക​ളി​ൽ പു​തി​യ ലു​ക്കി​ൽ പ്ര​ത്യക്ഷ​പ്പെ​ടാ​ന​ല്ല ശ്രു​തി ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റി​നെ ക​ണ്ട​തെ​ന്നും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വി​ദേ​ശ കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​നും, അ​തു​വ​ഴി അ​ന്താ​രാ​ഷ്ട്ര സം​ഗീ​ത​രം​ഗ​ത്തു തി​ള​ങ്ങാ​നു​മാ​ണു ശ്രു​തി​യു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്നു.