FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

സി​സ്​​റ്റ​ർ അ​ഭ​യ കേ​സ്​: കോ​ട​തി ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി സി​ബി​ഐ

Saturday, Jan 13, 2018,10:41 IST By മെ‌ട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കേ​സ്​ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു ശ​രി​യാ​യ ഉ​ത്ത​രം ന​ൽ​കാ​നാ​കാ​തെ ഒ​ഴി​ഞ്ഞു​മാ​റി സി​ബി​ഐ. കേ​സ്​ പ​രി​ഗ​ണി​ക്ക​വെ കോ​ട​തി ഉ​ന്ന​യി​ച്ച പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും ശ​രി​യാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ അ​​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ല്ല. കേ​സി​​ന്‍റെ രേ​ഖ​ക​ൾ അ​ട​ങ്ങി​യ ഫ​യ​ലു​ക​ൾ മാ​റ്റി​വ​ച്ച ആ​ർ​ഡി​ഒ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ർ തൊ​ണ്ടി​മു​ത​ൽ ന​ശി​പ്പി​ച്ച​ത്​ എ​ന്തി​നാ​ണെ​ന്നും ഇ​ത് സം​ശ​യ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴും പ​ല കാ​ര്യ​ങ്ങ​ളി​ലും സി​ബി​ഐ കോ​ട​തി ജ​ഡ്​​ജി നാ​സ​ർ ഉ​ന്ന​യി​ച്ച പ​ല സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സാ​ധി​ച്ചി​ല്ല. ഇ​തി​ൽ കോ​ട​തി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
കോ​ട​തി​ക്കു​ണ്ടാ​യ സം​ശ​യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ടു ഇ​ന്ന​ലെ ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു . അ​ഭ​യ​ക​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ദേ​വ​രാ​ജ് ഇ​ന്ന​ലെ ഹാ​ജ​രാ​യെ​ങ്കി​ലും കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​നും സാ​ധി​ച്ചി​ല്ല. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ പ​ല പ​രാ​മ​ർ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ജ​ഡ്‌​ജി ആ​വ​ർ​ത്തി​ച്ചു ചോ​ദി​ച്ചെ​ങ്കി​ലും ഉ​ത്ത​രം ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​നു സാ​ധി​ച്ചി​ല്ല. റി​ട്ട എ​സ്പി കെ.​ടി. മൈ​ക്കി​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​ഭ​യ കേ​സി​​ന്‍റെ തെ​ളി​വ് ന​ശി​പ്പി​ച്ചു​വെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി പ​ല സം​ശ​യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്​.
1992 മാ​ർ​ച്ച് 27 ന് ​കോ​ട്ട​യ​ത്ത് പ​യ​സ് ടെ​ൻ​ത്​ കോ​ൺ​വെ​ൻ​റി​ലെ കി​ണ​റ്റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​സ്​​റ്റ​ർ അ​ഭ​യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക​ൽ പൊ​ലീ​സ് 17 ദി​വ​സ​വും ക്രൈം​ബ്രാ​ഞ്ച് ഒ​മ്പ​ത​ര മാ​സ​വും അ​ന്വേ​ഷ​ണം ന​ട​ത്തി അ​വ​സാ​നി​പ്പി​ച്ച കേ​സ് 1993 മാ​ർ​ച്ച് 29 ന് ​സി​ബി​ഐ ഏ​റ്റെ​ടു​ത്തു. പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി തെ​ളി​വ് ന​ശി​പ്പി​ച്ച കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ വി.​വി.​അ​ഗ​സ്റ്റി​ൻ, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​സാ​മു​വ​ൽ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി സി​ബി​ഐ കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ ഇ​വ​ർ മ​രി​ച്ച​തി​നാ​ൽ ഇ​പ്പോ​ൾ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ളാ​ണു​ള്ള​ത്. ഫാ. ​തോ​മ​സ് എം. ​കോ​ട്ടൂ​ർ, ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ൽ, സി​സ്റ്റ​ർ സെ​ഫി എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. അ​തി​നി​ടെ​യാ​ണ്​ കേ​സി​ൽ തെ​ളി​വ്​ ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വെ​ന്നു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യും വി​ടു​ത​ൽ ഹ​ര​ജി​ക​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്​. അ​ക്കാ​ര്യ​ങ്ങ​ളാ​ണു കോ​ട​തി ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്​. തു​ട​ർ​വാ​ദം ഈ ​മാ​സം 17ന് ​ന​ട​ക്കും.