FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

സുപ്രീംകോടതിയിലെ പ്രതിസന്ധി: പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഇടപെടുന്നു

Saturday, Jan 13, 2018,21:02 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിന്‍റെ നടപടികൾക്കെതിരേ സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ പ്രതിഷേധം തണുപ്പിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഇടപെടുന്നു. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനു ഏഴംഗ സമിതിയെയും സുപ്രീംകോടതി ബാര്‍ കൗണ്‍സില്‍ നിയോഗിച്ചു.

വാര്‍ത്താ സമ്മേളനം നടത്തിയവർ ഒഴികെയുള്ള 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തുക. ഇതില്‍ ഭൂരിഭാഗം പേരും ചര്‍ച്ചകള്‍ക്ക് തയാറായെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിഷേധിച്ച മുതിര്‍ന്ന ജഡ്ജിമാരെയും കാണും. ഒടുവില്‍ ചീഫ് ജസ്റ്റീസുമായും ചര്‍ച്ച നടത്തും. ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ച ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.

പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം കാണുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കു മുമ്പില്‍ വിഴുപ്പലക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. സാഹോദര്യത്തിലൂടെ പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. കാമറക്കു മുന്നലെത്തിയാല്‍ സ്ഥാപനം തന്നെ ദുര്‍ബലപ്പെടും. രാജ്യത്തെ ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ അടിയുറച്ച വിശ്വാസമാണുള്ളതെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.