FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
India

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി: മോദി നേരിട്ടെത്തി സ്വീകരിച്ചു

Sunday, Jan 14, 2018,14:33 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി. ഉച്ചയോടെ ഡല്‍ഹി വിമാനത്താവളത്തിൽ എത്തിയ നെതന്യാഹുവിനെയും ഭാര്യയേയും പ്രോട്ടോകോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. സൈബര്‍ സെക്യൂരിറ്റി, കൃഷി, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 130ഓളം ഇസ്രായേല്‍ പ്രതിനിധികളും നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.

1992ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. അദ്ദേഹം ഇന്നു തന്നെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ് നടക്കുക. 10.30നു മഹാത്മാ ഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം രാഷ്ട്രപതി റാം നാഥ് കോവിന്ദുമായും ചര്‍ച്ച നടത്തും. ഡല്‍ഹിക്കു പുറമേ മുംബൈയും ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കുന്നുണ്ട്.