FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

ഇ​ന്ന് മ​ക​ര​വി​ള​ക്ക്, സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ

Sunday, Jan 14, 2018,10:41 IST By സ്വന്തം ലേഖകൻ A A A

സ​ന്നി​ധാ​നം: ഇ​ക്കൊ​ല്ല​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നു സ​മാ​പ​നം കു​റി​ച്ചു മ​ക​ര​വി​ള​ക്കു മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു ജ​ന​ല​ക്ഷ​ങ്ങ​ൾ സാ​ക്ഷി​യാ​കും. പ​ന്ത​ള​ത്തു നി​ന്നു തി​രു​വാ​ഭ​ര​ണ​വു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ൽ​ക്കൂ​ടി ഇ​ന്നു മൂ​ന്നു മ​ണി​ക്കു ശ​ബ​രീ​പീ​ഠ​ത്തി​ലെ​ത്തും. തു​ട​ർ​ന്നു മ​ര​ക്കൂ​ട്ടം വ​ഴി ശ​രം​കു​ത്തി​യി​ലെ​ത്തു​മ്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ച്ചു സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ക്കും.

അ​യ്യ​പ്പ​നു ചാ​ർ​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ പേ​ട​കം മാ​ത്രം പ​തി​നെ​ട്ടാം വ​ഴി ക​യ​റി നേ​രെ സോ​പാ​ന​ത്തി​ൽ എ​ത്തി​ക്കും. അ​വി​ടെ നി​ന്നും ത​ന്ത്രി​യും മേ​ൽ​ശാ​ന്തി​യും ഏ​റ്റു​വാ​ങ്ങി ശ്രീ​കോ​വി​ലി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചു ന​ട​യ​ട​യ്ക്കും. തു​ട​ർ​ന്നാ​ണു തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന. പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ മ​ക​ര​വി​ള​ക്കും മ​ല​മു​ക​ളി​ൽ മ​ക​ര​ജ്യോ​തി​യും തെ​ളി​യു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും.

ഇ​ക്കു​റി മ​ക​ര​വി​ള​ക്കു ദ​ർ​ശി​ക്കാ​ൻ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ഭ​ക്ത​ർ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു താ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ദേ​വ​സ്വം ബോ​ർ​ഡും പോ​ലീ​സും ക​ണ​ക്കാ​ക്കു​ന്നു. അ​തി​ന​നു​സ​രി​ച്ചു​ള്ള മു​ൻ​ക​രു​ത​ലു​ക​ളാ​ണു സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ർ മെ​ട്രൊ വാ​ർ​ത്ത​യോ​ടു പ​റ​ഞ്ഞു. മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ മ​ല​ക​യ​റ്റ​ത്തി​നു ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന ധാ​ര​ണ പ​ര​ന്ന​തോ​ടെ ഭ​ക്ത​ർ നേ​ര​ത്തേ എ​ത്തി സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.