FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Sports

ഐഎസ്എൽ: കാ​ത്തി​രി​ക്കാം, ര​ണ്ടാം പ​കു​തി​ക്ക്

Sunday, Jan 14, 2018,11:32 IST By ബൈ​ചു​ങ് ബൂ​ട്ടി​യ A A A

പ​തി​നെ​ട്ട് മ​ത്സ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ൽ ഒ​ൻ​പ​തെ​ണ്ണം പൂ​ർ​ത്തി​യാ​യി. ഹീ​റോ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ എ​ല്ലാ ടീ​മു​ക​ളും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​ക്ക​ഴി​ഞ്ഞു. എ​തി​രാ​ളി​ക​ളു​ടെ ശ​ക്തി ദൗ​ർ​ബ​ല്യ​ങ്ങ​ൾ അ​റി​ഞ്ഞു​ള്ള ഈ ​മ​ത്സ​ര​ങ്ങ​ൾ ലീ​ഗി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ഓ​രോ ടീ​മി​നേ​യും തു​ണ​യ്ക്കു​മെ​ന്ന് ക​രു​താം.

എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ ലീ​ഗി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ സ്ഥി​ര​ത പു​ല​ർ​ത്തി​യ ചെ​ന്നൈ​യ​ൻ എ​ഫ്സി, എ​ഫ്സി ഗോ​വ, ബം​ഗ​ളൂ​രു എ​ഫ്സി എ​ന്നീ മൂ​ന്ന് ടീ​മു​ക​ളാ​ണ് സെ​മി​യി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​ത്. നാ​ലാം സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ എ​ഫ്സി പൂ​നെ സി​റ്റി, മും​ബൈ സി​റ്റി എ​ഫ്സി, കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി എ​ന്നി​വ​ർ​ക്കാ​ൻ സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്ന​ത്. ഈ ​ടീ​മു​ക​ളി​ലൊ​രാ​ൾ ഇ​ക്കു​റി കി​രീ​ടം സ്വ​ന്ത​മാ​ക്കു​മെ​ന്ന് ഉ​റ​പ്പി​ക്കാം.

ആ​റ് ഗോ​ളു​മാ​യി ചെ​ന്നൈ​യ​ന്‍റെ ഗോ​ൾ​വേ​ട്ട​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ജെ​ജെ ലാ​ൽ പെ​ഗ്ലു​വ​യു​ടെ മി​ക​വാ​ണ് ലീ​ഗി​ലെ ആ​ദ്യ പ​കു​തി​യി​ൽ എ​ടു​ത്ത് പ​റ​യേ​ണ്ട​ത്. സെ​ക്ക​ൻ​ഡ് ബോ​ക്സി​ൽ ജെ​ജെ​യു​ടെ കൃ​ത്യ​ത​യാ​ണ് ചെ​ന്നൈ​യ​ന്‍റെ വി​ജ​യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

എ​ഫ്സി ഗോ​വ​യു​ടെ മു​ന്നേ​റ്റ​നി​ര​യാ​ണ് ലീ​ഗി​ൽ ഇ​തു​വ​രെ എ​തി​രാ​ളി​ക​ളു​ടെ പ്ര​തി​രോ​ധ​ത്തെ കീ​റി​മു​റി​ച്ച​ത്. ഫെ​റാ​ൻ കൊ​റോ​മി​ന​സ്, മാ​നു​വ​ൽ ലാ​ൻ​സ​റോ​ട്ടും ചേ​ർ​ന്ന് 16 ഗോ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം നേ​ടി​യ​ത്. ഗോ​ള​ടി വീ​ര​ന്മാ​രി​ൽ മു​ന്നി​ലെ​ത്താ​ൻ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ത്തു​ന്ന ഇ​വ​രി​ൽ ഒ​ൻ​പ​ത് ഗോ​ളു​ക​ളു​മാ​യി കൊ​റോ​മി​ന​സാ​ണ് മു​ന്നി​ൽ, ഏ​ഴ് ഗോ​ളു​ക​ൾ ലാ​ൻ​സ​റോ​ട്ട് നേ​ടി​ക്ക​ഴി​ഞ്ഞു.

ലീ​ഗി​ൽ ഏ​റ്റ​വും ഒ​ത്തി​ണ​ക്ക​ത്തോ​ടെ ക​ളി​ക്കു​ന്ന ടീ​മാ​ണ് ബം​ഗ​ളൂ​രു എ​ഫ്സി. ഇ​ന്‍റ​ർ സോ​ണ​ൽ എ​എ​ഫ്സി ക​ഫ് ഫൈ​ന​ൽ ക​ളി​ച്ച ടീ​മി​ലെ പ്ര​മു​ഖ​രു​മാ​യി​റ​ങ്ങു​ന്ന ഇ​വ​രു​ടെ പ​ര​സ്പ​ര ധാ​ര​ണ എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്. തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ലും ഈ ​ഒ​ത്തി​ണ​ക്കം പ്ര​ക​ടി​പ്പി​ക്കാ​ൻ ഈ ​ടീ​മി​നെ അ​നു​വ​ദി​ക്കേ​ണ്ട​താ​ണ്.

മി​ക​ച്ച അ​റ്റാ​ക്കി​ങ്ങ് സൈ​ഡാ​ണെ​ങ്കി​ലും പൂ​ർ​ണ അ​ള​വി​ൽ മൈ​താ​ന​ത്ത് പ്ര​ക​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ടീ​മാ​ണ് പു​നെ സി​റ്റി എ​ഫ്സി. കൂ​ടാ​തെ ഹോം ​ഗ്രൗ​ണ്ടി​ൽ ഇ​ത്ര​യേ​റെ വി​യ​ർ​ത്ത ടീ​മും പൂ​നെ സി​റ്റി എ​ഫ്സി ത​ന്നെ​യാ​ണ്. വ​ലി​യ വി​ജ​യ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ലും ലീ​ഗി​ൽ സ്ഥി​ര​ത പു​ല​ർ​ത്തു​ന്നു​ണ്ട് മും​ബൈ സി​റ്റി എ​ഫ്സി.

മ​റ്റൊ​രു പ്ര​ധാ​ന കാ​ര്യം ഡേ​വി​ഡ് ജ​യിം​സി​ന്‍റെ കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നു​ണ്ടാ​യ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പാ​ണ്. പേ​പ്പ​റി​ൽ ക​രു​ത്ത​രാ​യി​രു​ന്ന ടീ​മി​നെ ജ​യിം​സ് ഇ​ഫ​ക്റ്റ് മൈ​താ​ന​ത്തേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്നു എ​ന്ന് പ​റ​യാം. ഹാ​ട്രി​ക്കു​മാ​യി ഇ​യാ​ൻ ഹ്യൂം ​ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത് ബ്ലാ​സ്റ്റേ​ഴ്സി​ന് അ​ടു​ത്ത പാ​തി​യി​ൽ ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​താം. അ​തു​കൊ​ണ്ട് ക​ള​ത്തി​ലെ കാ​ഴ്ച​ക​ൾ തു​ട​ര​ട്ടെ, മി​ക​ച്ച നി​മി​ഷ​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് ഉ​ട​നെ​ത്തും. (TCM)