FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cinema

കമ്മാരസംഭവം സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത്; കട്ടക്കലിപ്പിൽ സിദ്ധാർത്ഥ്

Sunday, Jan 14, 2018,16:36 IST By സ്വന്തം ലേഖകൻ A A A

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ ഒരാളായ സിദ്ധാർത്ഥിന്‍റെ കട്ടക്കലിപ്പിൽ ഉള്ള പോസ്റ്ററാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ ദിലീപിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

 ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ 

പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ്‌ ലുക്കിനു നൽകിയ സ്വീകരണത്തിനു വാക്കുകൾക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ്‌ ലുക്കും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത്‌ സിദ്ധാർത്ഥാണ്‌ ഈ പോസ്റ്ററിലെ താരം!! ബോയ്സിൽ തുടങ്ങി,രംഗ്‌ ദേബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്‌,ഒരുപക്ഷെ അവയെ എല്ലാം നിഷ്‌ പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്‌!! എന്റെ വളരെ നല്ല സുഹൃത്തായ്‌ തീർന്ന സിദ്ധാർത്ഥിന്റെ ഈ പോസ്റ്റർ നിങ്ങൾക്ക്‌ സമർപ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങൾക്ക്‌ വെള്ളിത്തിരയിൽ കാണാം.എല്ലാവർക്കും പൊങ്കൽദിന ആശസകളോടെ,സ്വന്തം ദിലീപ്‌.