FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

കി​ഫ്ബി​ക്ക് ക​രു​ത്താ​യി ലോ​ക ​കേ​ര​ള​ സ​ഭ

Sunday, Jan 14, 2018,11:39 IST By പി.​ബി. ബാ​ലു A A A

കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്ക് വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ള്‍ എ​ത്തി​ക്കാ​നു​ള്ള സ്ഥി​രം സം​വി​ധാ​ന​മാ​യി ലോ​ക കേ​ര​ള സ​ഭ​യെ​ത്തി എ​ന്ന​താ​ണ് പോ​യ ദി​വ​സ​ങ്ങ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച സാ​മ്പ​ത്തി​ക ചു​വ​ടു​വ​യ്പ്പ്. അ​തി​നൊ​പ്പം വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വ​ള​ര്‍ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​ന്ന​ത് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന് രാ​ഷ്ട്രീ​യ നേ​ട്ട​മാ​യി. നി​കു​തി വ​രു​മാ​ന​ത്തി​ലും, വാ​യ്പ​ക​ളി​ലും മാ​റ്റം ഒ​തു​ങ്ങി​നി​ന്നി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലേ​ക്ക് പ​ണം എ​ത്താ​നു​ള്ള വ​ഴി​യാ​യി ഇ​തു​മാ​റും എ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ​ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍.

ജി​മ്മും എ​മേ​ര്‍ജി​ങ്ങ് കേ​ര​ള​യും ന​ട​പ്പാ​ക്കി പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും അ​തി​നെ കൃ​ത്യ​മാ​യി പി​ന്‍തു​ട​രാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ല്ലാ​യി​രു​ന്നു. ലോ​ക കേ​ര​ള സ​ഭ​യി​ലെ അം​ഗ​ങ്ങ​ള്‍ അ​തി​ന്‍റെ ഭാ​ഗ​മാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തി​ന്‍റെ അ​ഡ്മി​സ്ട്രേ​റ്റി​വ് വി​ഭാ​ഗ​വും ലൈ​വാ​കും. അ​തോ​ടെ മി​ക​ച്ച നി​ക്ഷ​പ​ക​ര്‍ക്കൊ​പ്പം സ​ഞ്ച​രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഒ​രു മെ​ഷ​ന​റി​യാ​യി ഇ​ത് മാ​റും. ഈ ​സം​വി​ധാ​ന​ത്തെ അ​ഞ്ച് വ​ര്‍ഷം​കൊ​ണ്ട് ച​ല​നാ​ത്മ​ക​മാ​ക്കി​യാ​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ഷം പു​തി​യ ഊ​ര്‍ജം ന​ല്‍കി​യ കി​ഫ്ബി​യി​ലേ​ക്ക് ഫ​ണ്ട് എ​ത്തു​ന്ന​തി​നും അ​ത് വ​ഴി​യൊ​രു​ക്കും.

കി​ഫ്ബി​യും വി​നോ​ദ സ​ഞ്ചാ​ര​വും
പ്ര​വാ​സി​ക​ള്‍ നേ​ടു​ന്ന വി​ദേ​ശ​പ​ണം അ​വ​ര്‍ക്കും നാ​ടി​നും ഗു​ണ​ക​ര​മാ​യ​വി​ധം നി​ക്ഷേ​പി​ക്കു​ക​യും ഉ​ന്ന​ത​മാ​യ വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശ്ര​മി​ക്കു​ക​യും എ​ന്ന​ത് പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ഥ​മ ക​ർ​ത്ത​വ്യ​മാ​ണ്. ഇ​താ​ണ് കി​ഫ്ബി​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​ത്. ഇ​സ്ലാ​മി​ക് ബാ​ങ്കി​ങ്ങ് രീ​തി​യി​ല്‍ നി​ക്ഷ​പം ന​ട​ത്താ​ന്‍ ആ​ഗ്രി​ക്കു​ന്ന വ​ന്‍കി​ട ക​മ്പ​നി​ക​ളെ ഈ ​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​മ്മു​ടെ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും.

കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ​ണം, വ​സ്ത്രം, ആ​ഭ​ര​ണ​ങ്ങ​ള്‍, വീ​ടു​ക​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍, ആ​യു​ര്‍വേ​ദ നാ​ട്ടു​ചി​കി​ത്സ​ക​ള്‍, ക​ല സാ​ഹി​ത്യം സി​നി​മ, നാ​ട്ട​റി​വു​ക​ള്‍ എ​ന്നി​വ​യ്‌​ക്കൊ​ക്കെ പു​തി​യ വി​പ​ണി ഒ​രു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും ത​യാ​റാ​വു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ ക​ലാ​സാം​സ്‌​കാ​രി​ക സം​ര​ക്ഷ​ണ​വും അ​വ​യു​ടെ ഡി​ജി​റ്റ​ല്‍ വി​പ​ണ​ന​വും, ആ​യു​ര്‍വേ​ദ ആ​രോ​ഗ്യ മേ​ഖ​ല​ക​ളെ ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളും കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യ​വൈ​വി​ധ്യ​ത്തി​ന്‍റെ ദേ​ശാ​ന്ത​ര​വി​പ​ണി സാ​ധ്യ​ത​ക​ളും വാ​സ്തു​വി​ദ്യാ പാ​ര​മ്പ​ര്യ​ങ്ങ​ളും അ​ന്ത​ര്‍ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ ആ​ശ​യ​ക്കുഴ​പ്പം
മാ​റി​മാ​റി​വ​രു​ന്ന ന​യ​ങ്ങ​ള്‍ ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ ആ​ശ​യ​കു​ഴ​പ്പ​ങ്ങ​ള്‍ക്ക് വ​ഴി​മ​രു​ന്നി​ട്ടി​ട്ടു​ണ്ട്. നി​ല​നി​ല്‍പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ ചെ​റു​ടി വ്യാ​പാ​രി​ക​ള്‍. നൂ​റു​ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പം പ​ല മേ​ഖ​ല​ക​ളി​ലേ​ക്കും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന​ത് ത​ങ്ങ​ള്‍ക്ക് തി​രി​ച്ച​ടി ആ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ല്‍.

ജി​എ​സ്ടി എ​ത്തി​യ​ത് കേ​ര​ള​ത്തി​ലെ ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ല്‍ 25 ശ​ത​മാ​ന​ത്തോ​ളം വ്യാ​പാ​രി​ക​ള്‍ ക​ച്ച​വ​ടം നി​ര്‍ത്തി​യ അ​വ​സ്ഥ​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​വേ ബി​ല്ലി​ങ്ങും അ​തി​ന്‍റെ നൂ​ലാ​മാ​ല​ക​ളും വ​രു​ന്ന​തോ​ടെ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ ഇ​ട​ത്ത​ര​ക്കാ​ന്‍ പൂ​ർ​ണ​മാ​യും പി​ന്‍വാ​ങ്ങു​ന്ന അ​വ​സ്ഥ വ​രു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി​ക​ള്‍ പ​റ​യു​ന്നു. ഇ​ത് ചെ​റു​കി​ട മേ​ഖ​ല​യി​ലും ഇ​ട​ത്ത​ര​ക്കാ​ര്‍ക്ക് നു​ഴ​ഞ്ഞ് ക​യ​റ്റ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കും.

നി​ല​വി​ലെ പ​രി​ഷ​ക്കാ​രം ത​ന്നെ നി​ർ​മാ​ണ രം​ഗ​ത്ത് മു​ത​ല്‍ മു​ട​ക്കു​ന്ന ക​മ്പ​നി​ക​ള്‍ക്കും അ​വ​രു​ടെ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​വ​ര്‍ക്കും തി​രി​ച്ച​ടി​യാ​ണ് അ​തൊ​ന്നും ഓ​ഹ​രി​വി​പ​ണി​യു​ടെ തി​ള​ക്ക​ത്തി​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ് ഇ​വ​രു​ടെ പ്ര​ശ്‌​ന​വും. വി​ല​യി​രു​ത്ത​ലു​ക​ളും തി​രു​ത്ത​ലു​ക​ളും ഉ​ണ്ടാ​യി​ല്ല​ങ്കി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്കാം ഇ​ത് നീ​ങ്ങു​ന്ന​ത്.

വ്യ​വ​സാ​യ​വും ജ​ന​ങ്ങ​ളും
ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക​രം​ഗ​ത്ത് വ​ള​രെ ആ​ശ്വാ​സ​ക​ര​മാ​യ ആ​ഴ്ച്ച​യാ​ണ് ക​ട​ന്നു​പോ​യ​ത്. ലോ​ക​ബാ​ങ്കി​ന്‍റെ വി​ല​യി​രു​ത്ത​ലു​ക​ളും, വ്യാ​വ​സാ​യി​കോ​ത്പാ​ദ​നം 17 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വ​ള​ര്‍ച്ചാ​നി​ര​ക്കു നേ​ടി​യ​തു​മാ​ണ് ഇ​തി​ന് അ​ടി​സ്ഥാ​നം.

പ​ക്ഷെ ജ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ല​ക്ക​യ​റ്റ​ത്തോ​തും 17 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ല​യി​ലെ​ത്തി​യ​തു തി​ള​ക്കം കു​റ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ജി​എ​സ്ടി ഇ ​വേ ബി​ല്ലി​ങ്ങി​ലൂ​ടെ ക​ര്‍ശ​ന​മാ​വു​ന്ന​തോ​ടെ ജ​ന​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​ക​ര​മാ​യ പ​ദ്ധ​തി​ക​ളു​മാ​യി സ​ര്‍ക്കാ​രു​ക​ള്‍ക്ക് തി​രി​കെ എ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​രു​താം. സാ​മ്പ​ത്തി​ക വി​ദ​ഗ​ധ​ര്‍ പ​റ​യു​ന്ന​ത് വ​രു​ന്ന​ത് ന​ല്ല​കാ​ലം എ​ന്നു​ത​ന്നെ​യാ​ണ്. ജി​എ​സ്ടി ഇ​പ്പോ​ള്‍ ഒ​ട്ടേ​റെ പ്ര​ശ്‌​ന​ങ്ങ​ളും ത​ട​സ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​മീ​പ​ഭാ​വി​യി​ല്‍ ത​ന്നെ അ​തി​ന്‍റെ ഗു​ണ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ക്കു ല​ഭി​ച്ചു തു​ട​ങ്ങു​മെ​ന്നാ​ണ് ഡോ: ​ഗീ​താ ഗോ​പി​നാ​ഥി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. നോ​ട്ട് നി​രോ​ധ​നം ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ജി​എ​സ്ടി കു​റെ​ക്കൂ​ടി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

വ്യാ​വ​സാ​യി​കോ​ത്പാ​ദ​ന സൂ​ചി​ക മു​ന്‍കൊ​ല്ല​ത്തേ​ക്കാ​ള്‍ 8.4% ഉ​യ​ര്‍ച്ച​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഔ​ഷ​ധ നി​ര്‍മാ​ണ വ്യ​വ​സാ​യം, കം​പ്യൂ​ട്ട​ര്‍, ഇ​ല​ക്ട്രോ​ണി​ക്, ഓ​പ്റ്റി​ക്ക​ല്‍ ഉ​ത്പാ​ദ​ന മേ​ഖ​ല 29.1% വ​ള​ര്‍ന്നു. വാ​ഹ​ന നി​ര്‍മാ​ണ വ്യ​വ​സാ​യം 22.6% വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി. പു​തി​യ മു​ത​ൽ മു​ട​ക്കി​ന്‍റെ സൂ​ച​ന​യാ​ണി​ത്.