FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

കു​മ്മ​നം വീ​ണ്ടും സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന്; വി​കാ​സ് യാ​ത്ര 16 മു​ത​ൽ

Sunday, Jan 14, 2018,11:20 IST By മെട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: അ​ക്ര​മ രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രേ സം​ഘ​ടി​പ്പി​ച്ച ജ​ന​ര​ക്ഷാ​യാ​ത്ര​യ്ക്കു ശേ​ഷം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ വീ​ണ്ടും സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പു പാ​ർ​ട്ടി​ഘ​ട​ക​ങ്ങ​ളെ സ​ജീ​വ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള വി​കാ​സ് യാ​ത്ര എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ര്യ​ട​നം ജ​നു​വ​രി 16 മു​ത​ൽ മാ​ർ​ച്ച് 15 വ​രെ​യാ​ണ്.

ജ​ന​ര​ക്ഷാ യാ​ത്ര​യ്ക്ക് കി​ട്ടി​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ പി​ന്തു​ണ സം​ഘ​ട​നാ ത​ല​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​ണു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജി​ല്ല​ക​ളി​ൽ യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ. ര​ണ്ടു ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ർ​ന്ന സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ ജി​ല്ല​യി​ലും ര​ണ്ട്, മൂ​ന്ന് ദി​വ​സം വീ​ത​മാ​കും പ​ര്യ​ട​നം. 16 ന് ​തൃ​ശൂ​രി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന പ​ര്യ​ട​നം മാ​ർ​ച്ച് 15 ന് ​കോ​ട്ട​യ​ത്താ​ണ് സ​മാ​പി​ക്കു​ക.

ഓ​രോ ജി​ല്ല​യി​ലും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രു​മാ​യി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ഒ​രു ജി​ല്ല​യി​ൽ 20 ഓ​ളം യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ന​ട​ത്തി​യ വി​സ്തൃ​ത പ്ര​വാ​സ​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ പ​ര്യ​ട​ന​വും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും മ​റ്റു നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​കും. സാ​ധാ​ര​ണ യാ​ത്ര​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി റോ​ഡ് ഷോ, ​റാ​ലി എ​ന്നി​വ ഉ​ണ്ടാ​വി​ല്ല. കേ​ന്ദ്ര​നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​വി​ല്ല.

അ​തേ​സ​മ​യം, ലോ​ക​കേ​ര​ള സ​ഭ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സ​മ്മേ​ള​നം ത​ട്ടി​പ്പാ​ണെ​ന്ന് സം​സ്ഥാ​ന നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഒ​രു പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ച്ച് അ​വ​ത​രി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു സാ​ധി​ച്ചി​ല്ല. കോ​ടി​ക​ൾ മു​ട​ക്കി സ​മ്മേ​ള​ന മാ​മാ​ങ്കം ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണ്. ഈ ​സ​ർ​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം 12 കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കും എ​തി​രെ മ​നഃ​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ക്ക​ണം.

കു​റ്റി​പ്പു​റ​ത്ത് ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ത്തി​യ സം​ഭ​വം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണ്. ഇ​തി​ന് സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വ​വും നി​സം​ഗ മ​നോ​ഭാ​വ​വു​മാ​ണ്. ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ച സ​ർ​ക്കാ​രു​ക​ളാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും രാ​ധാ​കൃ​ഷ​ണ​ൻ. ബ​ൽ​റാം എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ന​ട​ത്തു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​സ​ഹി​ഷ്ണു​ത മൂ​ല​മാ​ണ്. സി​പി​എം മ​റ​ന്ന എ​കെ​ജി​യെ വീ​ണ്ടും അ​വ​രു​ടെ ഓ​ർ​മ്മ​യി​ലെ​ത്തി​ച്ച​ത് ബ​ൽ​റാ​മാ​ണ്. ഇ​ന്ത്യ​ൻ കോ​ഫീ ഹൗ​സു​ക​ളി​ല​ല്ലാ​തെ എ​കെ​ജി​യു​ടെ ചി​ത്രം സി​പി​എ​മ്മു​കാ​ർ എ​വി​ടെ​യും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും രാ​ധാ​കൃ​ഷ​ണ​ൻ.

ക​ഴി​ഞ്ഞ​ദി​വ​സം കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മു​ന്‍ പ്ര​സി​ഡ​ന്‍റ് വി.​മു​ര​ളീ​ധ​ര​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​നും ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ല്‍നി​ന്നു വി​ട്ടു​നി​ന്നു. നേ​താ​ക്ക​ളാ​യ പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള, ശോ​ഭാ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രും യോ​ഗ​ങ്ങ​ള്‍ക്കു​ണ്ടാ​യി​ല്ല.