FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

ചീഫ് ജസ്റ്റീസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ചെലമേശ്വർ

Sunday, Jan 14, 2018,18:34 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി:സുപ്രീംകോടതിയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ചീഫ് ജസ്റ്റിസിന്‍റെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തുടര്‍ നടപടികള്‍ മറ്റ് ജഡ്ജിമാരുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ക്കിടയിലെ പ്രശ്‌നം കോടതി നടപടികളെ ബാധിക്കില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു.

ജഡ്ജിമാര്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ തിരക്കിട്ട ശ്രമങ്ങളാണു നടക്കുന്നത്. ജസ്റ്റിസ് ചെമേശ്വറുമായി ചര്‍ച്ച നടത്തിയ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ വൈകിട്ട് ചീഫ് ജസ്റ്റിസിനെയും മറ്റു ജസ്റ്റിസുമാരെയും കാണുന്നുണ്ട്. ഇവരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാത്രമേ അന്തിമതീരുമാനത്തിലെത്തുവെന്നാണ് സൂചന.