FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

നീ​ല​ക്കു​റി​ഞ്ഞി​യി​ല്‍ വി​ള​വെ​ടു​ക്കാ​ന്‍ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല

Sunday, Jan 14, 2018,11:44 IST By ‌ബി​സി​ന​സ് ലേ​ഖ​ക​ന്‍ A A A

കൊ​ച്ചി: മൂ​ന്നാ​റി​ലെ നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്ത​ത്തി​ല്‍ നി​ന്ന് ടൂ​റി​സം മേ​ല​യു​ടെ ഉ​യ​ര്‍പ്പി​നു​ള്ള വ​ഴി​യാ​ക്കാ​നു​ള്ള പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളെ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന മൂ​ന്നാ​റി​ല്‍ നീ​ല​ക്കു​റി​ഞ്ഞി പൂ​ക്കു​ന്ന 2018 ജൂ​ലൈ മു​ത​ല്‍ ഒ​ക്റ്റോ​ബ​ര്‍ വ​രെ​യു​ള​ള നാ​ലു​മാ​സം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ന്‍ തി​ര​ക്ക് മു​ന്നി​ല്‍ക്ക​ണ്ട് ന​ട​പ​ടി​ക​ള്‍ക്ക് തു​ട​ക്ക​മാ​യി.

ഈ ​വ​ര്‍ഷം നീ​ല​ക്കു​റി​ഞ്ഞി പൂ​ക്കു​ന്ന​ത് സ​ഞ്ചാ​രി​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള ടൂ​റി​സം വ​കു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി മാ​ത്രം 65 ല​ക്ഷം രൂ​പ​യാ​ണ്‌ ചെ​ല​വാ​ക്കു​ക. കു​റി​ഞ്ഞി​ച്ചെ​ടി​ക​ളെ​ക്കു​റി​ച്ച് യു​ട്യൂ​ബ് ഉ​ള്‍പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യം ന​ല്‍കും. വ​സ​ന്ത​ത്തി​ന്‍റെ ഫോ​ട്ടോ​ക​ള്‍ എ​ടു​ത്ത് ഗ്യാ​ല​റി ത​യ​റാ​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഗാ​ല​റി​യി​ല്‍ വ​യ്ക്കാ​നാ​ണെ​ന്നാ​ണ് ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. ഇ​തു കൂ​ടാ​തെ വെ​ബ് സൈ​റ്റും ഒ​രു​ക്കും. ലോ​ക​മെ​മ്പാ​ടു​മ്പു​ള്ള വ​മ്പ​ന്‍ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍മാ​രു​ടെ സേ​വ​നം ഇ​തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ ടൂ​റി​സം വ​കു​പ്പ് പ​ദ്ധ​തി ഒ​രു​ക്കു​ന്നു​ണ്ട്.

12 വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ മാ​ത്രം പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി അ​ടു​ത്ത വ​ര്‍ഷം ജൂ​ലൈ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ മൂ​ന്നാ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നീ​ല​വ​സ​ന്തം തീ​ര്‍ക്കും. ഈ ​സീ​സ​ണി​ല്‍ ഏ​ക​ദേ​ശം എ​ട്ടു ല​ക്ഷ​ത്തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ മൂ​ന്നാ​റി​ലെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്ത​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നാ​റി​ല്‍ പ​ല​സ്ഥ​ല​ങ്ങ​ളി​ലും കു​റി​ഞ്ഞി പൂ​ക്കു​മെ​ങ്കി​ലും ടൗ​ണി​ല്‍നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള​ള ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മാ​യും നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു​നി​ല്‍ക്കു​ക.

ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍ക്കി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന സ​മ​യം ദീ​ര്‍ഘി​പ്പി​ക്കു​ക​യും അ​മ്പ​തു ശ​ത​മാ​നം ടി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍ലൈ​നാ​യി ന​ല്‍കും, ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലേ​ക്കു സ​ഞ്ചാ​രി​ക​ളെ കൊ​ണ്ടു​പോ​കാ​ന്‍ കൂ​ടു​ത​ല്‍ ബ​സ് ബ​സ് സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തും.