FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

ഭൂ​മി ഇ​ട​പാ​ട് വിവാദം, വൈ​ദി​ക​രും വിശ്വാസികളും ചേ​ർ​ന്ന് പു​തി​യ സം​ഘ​ട​ന

Sunday, Jan 14, 2018,11:17 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ഭൂ​മി വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ചേ​ര്‍ന്ന് പു​തി​യ സം​ഘ​ട​ന​യ്ക്കു രൂ​പം ന​ല്‍കി. ആ​ര്‍ച്ച് ഡ​യോ​സി​സ് മൂ​വ്മെ​ന്‍റ് ഫോ​ര്‍ ട്രാ​ന്‍സ്പെ​ര​ന്‍സി​യെ​ന്ന പേ​രി​ലാ​ണു സം​ഘ​ട​ന. എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഒ​രു വി​ഭാ​ഗം വൈ​ദി​ക​രും അ​ല്‍മാ​യ​രും ചേ​ര്‍ന്നാ​ണ് പു​തി​യ സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫാ. ​അ​ഗ​സ്റ്റി​ന്‍ വ​ട്ടോ​ളി​യാ​ണ് മു​ഖ്യ സം​ഘാ​ട​ക​ന്‍.

ശനിയാഴ്ച കൊ​ച്ചി ക​ലൂ​ര്‍ റി​ന്യൂ​വ​ല്‍ സെ​ന്‍റ​റി​ല്‍ ചേ​ര്‍ന്ന സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ യോ​ഗ​ത്തി​ല്‍ ഭൂ​മി ഇ​ട​പാ​ട് ഒ​തു​ക്കി തീ​ര്‍ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ക്കെ​തി​രേ പ​ര​സ്യ പ്ര​ക്ഷോ​ഭം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​റു​ദി​വ​സ​മാ​യി കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ തു​ട​രു​ന്ന അ​ടി​യ​ന്ത​ര സ​ഭാ സി​ന​ഡ് യോ​ഗം സ​മാ​പി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പാ​ണ് കൊ​ച്ചി​യി​ല്‍ ത​ന്നെ വൈ​ദി​ക​ര്‍ സ​മാ​ന്ത​ര​മാ​യി യോ​ഗം ചേ​ര്‍ന്നു പു​തി​യ സം​ഘ​ട​ന​യ്ക്കു രൂ​പം ന​ല്‍കി​യി​രി​ക്കു​ന്ന​ത്.