FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

മകരജ്യോതി തെളിഞ്ഞു; തൊഴുകൈകളോടെ ഭക്ത ലക്ഷങ്ങൾ

Sunday, Jan 14, 2018,19:25 IST By മെട്രൊ വാർത്ത A A A

സന്നിധാനം: അയ്യപ്പഭക്തർക്ക് ഭക്തിസായൂജ്യമായി മകരജ്യോതി ദർശനം. വൈകിട്ട് 6.48ന് കിഴക്കു പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണ കൂടി ആ ജ്യോതി മിന്നിത്തെളിഞ്ഞു. സ്വാമിമാരായി വന്നു സ്വാമിയെ കണ്ടു തൊഴുതവരുടെ ശരണമന്ത്രവിളികള്‍ക്ക് ശക്തി കൂടി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശരണമന്ത്രങ്ങള്‍ മാത്രം ഉയര്‍ന്ന് കേട്ടു. ലക്ഷങ്ങളാണ് സന്നിധാനത്തേക്ക് മകരവിളക്ക് തൊഴാനെത്തിയത്.

ദൂരദേശങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ദിവസങ്ങൾക്ക് മുമ്പേ പോന്നവരുമുണ്ട്. രാവിലെ മുതൽ സന്നിധാനത്ത് തിരക്കായിരുന്നു. ഇത്തവണ ഉച്ചയ്ക്കായിരുന്നു മകരസംക്രമപൂജ. തുടർന്ന് നട അടച്ചതിന് ശേഷം വൈകിട്ട് അഞ്ചോടെയാണ് നട തുറന്നത്.6.45ടെ  തിരുവാഭാരണം ചാർത്തി ദീപാരാധന നടന്നു. തൊട്ട് പിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിച്ചു.