FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
India

വ​സ്ത്ര​ങ്ങ​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ചെ​ല​വ​ഴി​ക്കു​ന്ന​ത് സ്വ​ന്തം സ​മ്പാ​ദ്യം

Sunday, Jan 14, 2018,12:27 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ്ത്ര​ധാ​ര​ണ ശൈ​ലി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ പ​തി​വാ​ണ്. പ​ത്തു ല​ക്ഷ​ത്തി​ന്‍റെ കോ​ട്ട് എ​ന്ന് ഒ​രു ആ​രോ​പ​ണം ഏ​റെ​ക്കാ​ല​മാ​യി ഉ​യ​രു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ, വ​സ്ത്ര​ത്തി​നു​വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി ഒ​രു രൂ​പ പോ​ലും പൊ​തു​ഖ​ജ​നാ​വി​ൽ നി​ന്നു ചെ​ല​വ​ഴി​ക്കു​ന്നി​ല്ലെ​ന്നാ​ണു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ക്കു​ന്ന മ​റു​പ​ടി.

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രോ​ഹി​ത് സ​ഭ​ർ​വാ​ളാ​ണ് മോ​ദി​യു​ടെ വ​സ്ത്ര​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​രി​ന് ചെ​ല​വാ​യ തു​ക​യെ​ക്കു​റി​ച്ചു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​ത്. 1998 മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ വ​സ്ത്ര​ത്തി​നു​വേ​ണ്ടി ചെ​ല​വാ​യ തു​ക​യെ​ക്കു​റി​ച്ചും ചോ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, 1998 മു​ത​ൽ 2014 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ മാ​ത്ര​മേ ല​ഭ്യ​മാ​യി​ട്ടു​ള്ളൂ എ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ന​ൽ​കി​യ മ​റു​പ​ടി. 1998 മു​ത​ൽ 2004 വ​രെ എ.​ബി. വാ​ജ്പേ​യി​യും തു​ട​ർ​ന്ന് 2014 വ​രെ മ​ൻ​മോ​ഹ​ൻ സി​ങ്ങു​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​മാ​ർ. മോ​ദി വ​ന്ന​തി​നു​ശേ​ഷം ഇ​തി​നാ​യി സ​ർ​ക്കാ​രി​ൽ നി​ന്നു പ്ര​ത്യേ​കം പ​ണം ചെ​ല​വ​ഴി​ക്കു​ന്നി​ല്ല. അ​ത്ത​രം ചെ​ല​വു​ക​ളെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​ന്തം സ​മ്പാ​ദ്യ​ത്തി​ൽ നി​ന്നാ​ണെ​ന്നും മ​റു​പ​ടി.