FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
kerala

ശ്രീജിത്തിന്‍റെ അനുജനെ കൊന്നിട്ട് കള്ളത്തെളിവുണ്ടാക്കി; പൊലീസിനെതിരെ ജസ്റ്റീസ് നാരായണക്കുറുപ്പ്

Sunday, Jan 14, 2018,17:44 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: ശ്രീജിത്തിന്‍റെ അനുജന്‍ ശ്രീജിവിന്‍റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പൊലീസ് കപ്ലെയിന്‍റ് അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. തന്‍റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവെയ്ക്കാന്‍ പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്നും അദേഹം വ്യക്തമാക്കി.ശ്രീജിത്തിന്‍റെ സമരത്തിന് കൂടുതൽ ജനപിന്തുണയേറുന്നതിനിടെയാണ് ജസ്റ്റീസ് നാരായണക്കുറുപ്പിന്‍റെ വെളിപ്പെടുത്തൽ.