FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Cinema

ത​മാ​ശ​യും ഫാ​ന്‍റ​സി​യു​മാ​യി K. കു​മാ​ർ

Sunday, Jan 14, 2018,15:44 IST By സ്വന്തം ലേഖകൻ A A A

സ​ലിം​കു​മാ​ർ ആ​ദ്യ​മാ​യി മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തു​ന്ന ചി​ത്ര​മാ​ണു ദൈ​വ​മേ കൈ​തൊ​ഴാം K. കു​മാ​റാ​ക​ണം. ഇ​തി​നു മു​മ്പു ചെ​യ്ത​തു കം​പാ​ർ​ട്ട്മെ​ന്‍റ്, ക​റു​ത്ത ജൂ​ത​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ്. ക​റു​ത്ത ജൂ​ത​നു ന​ല്ല ക​ഥ​യ്ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. അ​ഭി​ന​യ​ത്തി​നു ദേ​ശീ​യ-​സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ച ന​ട​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ക​മേ​ഴ്സ്യ​ൽ പ​ടം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണു പ്രേ​ക്ഷ​ക​ർ കാ​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രാ​ൻ ചി​ത്ര​ത്തി​നാ​യി​ല്ല. ഫാ​ന്‍റ​സി-​ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​യി​ട്ടാ​ണു ദൈ​വ​മേ കൈ​തൊ​ഴാം K. കു​മാ​റാ​ക​ണം എ​ന്ന ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണാ​യി​പു​രം എ​ന്ന ഗ്രാ​മ​ത്തി​ലെ വി​ല്ലേ​ജ് എ​ക്സ്റ്റെ​ൻ​ഷ​ൻ ഓ​ഫി​സ​റാ​യ കൃ​ഷ്ണ​കു​മാ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണു ജ​യ​റാം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ നി​ർ​മ​ല​യെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​നു​ശ്രീ. ഇ​വ​രു​ടെ ഇ​ട​യി​ലേ​ക്കു നെ​ടു​മു​ടി വേ​ണു അ​വ​ത​രി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്രം എ​ത്തു​ന്ന​തോ​ടെ​യാ​ണു സി​നി​മ​യു​ടെ ക​ഥ വി​ക​സി​ക്കു​ന്ന​ത്.
കൃ​ഷ്ണ​കു​മാ​റും ഭാ​ര്യ​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളു​ടെ ന​ടു​വി​ലൂ​ടെ​യാ​ണു സി​നി​മ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. കു​ടും​ബ​സ​ദ​സു​ക​ളു​ടെ താ​ര​മാ​യ ജ​യ​റാ​മി​ന്‍റെ തി​രി​ച്ചു​വ​ര​വാ​ണ് ഈ ​ചി​ത്രം. നി​ർ​മ​ല എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച അ​നു​ശ്രീ​യും ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മ​നോ​ഹ​ര​മാ​. സ​ലിം​കു​മാ​ർ, ഹ​രി​ശ്രീ അ​ശോ​ക​ൻ, അ​ഞ്ജ​ലി, കൊ​ള​പ്പു​ള്ളി ലീ​ല എ​ന്നി​വ​രാ​ണു മ​റ്റു താ​ര​ങ്ങ​ൾ. ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ ഹാ​സ്യാ​ത്മ​ക​മാ​യി സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​മ​ഡി​യി​ലൂ​ടെ​യാ​ണു ക​ഥ പ​റ​യു​ന്ന​തെ​ങ്കി​ലും ചി​ല സീ​നു​ക​ളി​ൽ ഏ​ച്ചു​കെ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ചി​രി​യി​ലൂ​ടെ ചി​ന്ത ന​ൽ​കാ​നാ​ണു സി​നി​മ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ക​മേ​ഴ്സ്യ​ൽ സി​നി​മ​യു​ടെ ആ​ഖ്യാ​ന​രീ​തി പി​ന്തു​ട​രു​ന്ന​തി​ൽ സ​ലിം​കു​മാ​റി​നു പൂ​ർ​ണ​മാ​യും ശോ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഫാ​ന്‍റ​സി ചി​ത്ര​മാ​ണെ​ങ്കി​ലും ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള സ്നേ​ഹ​വും ഐ​ക്യ​വു​മെ​ല്ലാം സി​നി​മ​യി​ൽ അ​നാ​വ​ര​ണം ചെ​യ്യു​ന്നു​ണ്ട്.
ചി​ത്ര​ത്തി​ൽ ടൈ​റ്റി​ൽ സോ​ങ് മാ​ത്ര​മേ​യു​ള്ളൂ. നാ​ദി​ർ​ഷ​യാ​ണ് ഈ ​പാ​ട്ടി​ന്‍റെ സം​ഗീ​തം നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ല​സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തു ബി​ജി​പാ​ൽ. സീ​നു സി​ദ്ധാ​ർ​ഥി​ന്‍റെ ക്യാ​മ​റ ഗ്രാ​മീ​ണ​ക്കാ​ഴ്ച​ക​ളെ മ​നോ​ഹ​ര​മാ​യി പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. സ​ക്ക​റി​യ തോ​മ​സ്, ആ​ൽ​വി​ൻ ആ​ന്‍റ​ണി, ശ്രീ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണു ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന ഫ​ൺ, ഫാ​മി​ലി, ഫാ​ന്‍റ​സി എ​ന്ന​തു ദൈ​വ​മേ കൈ​തൊ​ഴാം K. കു​മാ​റാ​ക​ണം എ​ന്ന സി​നി​മ​യി​ലൂ​ടെ വ്യ​ക്ത​മാ​കും. കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ ഹാ​സ്യ​ത്തി​ൽ ചാ​ലി​ച്ച് ഫാ​ന്‍റ​സി​യാ​യി ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണു ചി​ത്രം.