FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Bollywood

ആ​രാ​ധി​ക​യെ ക​ര​യി​പ്പി​ച്ച് ഋ​ഷി ക​പൂ​ർ

Sunday, Jan 14, 2018,15:08 IST By മെട്രൊ വാർത്ത A A A

ആ​രാ​ധ​ക​രെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നു പു​തു​ത​ല​മു​റ താ​ര​ങ്ങ​ളെ ക​ണ്ടു പ​ഠി​ക്ക​ണം. സെ​ൽ​ഫി എ​ടു​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞാ​ലും, ഓ​ട്ടൊ​ഗ്രാ​ഫ് വേ​ണ​മെ​ന്നു പ​റ​ഞ്ഞാ​ലും മ​ടി​യൊ​ന്നും കൂ​ടാ​തെ പ​ല​രും അ​തു ചെ​യ്തു കൊ​ടു​ക്കും. എ​ന്നാ​ൽ സീ​നി​യ​ർ താ​ര​ങ്ങ​ളു​ടെ കാ​ര്യം വ്യ​ത്യ​സ്ത​മാ​ണ്. സെ​ൽ​ഫി​ക്കാ​ലം എ​ത്തി​യ​തൊ​ക്കെ അം​ഗീ​ക​രി​ക്കാ​നും, അ​ത​നു​സ​രി​ച്ചു പെ​രു​മാ​റാ​നും പ​ല​ർ​ക്കും മ​ടി​യാ​ണ്. അ​ടു​ത്തി​ടെ സെ​ൽ​ഫി എ​ടു​ത്തോ​ട്ടെ എ​ന്നു ചോ​ദി​ച്ച ഒ​രു ആ​രാ​ധി​ക​യെ ഋ​ഷി ക​പൂ​ർ ക​ര​യി​പ്പി​ക്കു​ന്ന അ​വ​സ്ഥ വ​രെ​യെ​ത്തി കാ​ര്യ​ങ്ങ​ൾ.
ഡി​ന്ന​ർ ക​ഴി​ക്ക​ാൻ റ​സ്റ്റ​റ​ന്‍റി​ലെ​ത്തി​യ​താ​യി​രു​ന്നു ഋ​ഷി ക​പൂ​റും കു​ടും​ബ​വും. മ​ക​നും ന​ട​നു​മാ​യ ര​ൺ​ബീ​ർ ക​പൂ​ർ, ഭാ​ര്യ നീ​തു ക​പൂ​ർ, മ​ക​ൾ റി​ദ്ദി​മ ക​പൂ​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഋ​ഷി​യും കു​ടും​ബ​വും ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഹോ​ട്ട​ലി​ൽ ധാ​രാ​ളം പേ​രു​ണ്ടാ​യി​രു​ന്നു. പ​ല​രും താ​ര​കു​ടും​ബ​ത്തെ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടു. ക​പൂ​ർ കു​ടും​ബ​ത്തെ ക​ണ്ട​പ്പോ​ൾ എ​ക്സൈ​റ്റ​ഡാ​യ ഒ​രു ആ​രാ​ധി​ക അ​വ​രു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യും, ഓ​രോ​രു​ത്ത​രു​ടെ​യൊ​പ്പം സെ​ൽ​ഫി എ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​പ്പോ​ൾ ഋ​ഷി ക​പൂ​റി​നൊ​പ്പം സെ​ൽ​ഫി എ​ടു​ക്കാ​ൻ ഈ ​ആ​രാ​ധി​ക​യ്ക്കു ക​ഴി​ഞ്ഞി​ല്ല.
പ​ക്ഷേ ഋ​ഷി ക​പൂ​റും കു​ടും​ബ​വും റ​സ്റ്റ​റ​ന്‍റി​നു പു​റ​ത്തേ​ക്കു ക​ട​ക്കു​മ്പോ​ൾ ഈ ​ആ​രാ​ധി​ക വീ​ണ്ടും ഓ​ടി​യെ​ത്തി. ഋ​ഷി​യോ​ടൊ​പ്പം ഒ​രു സെ​ൽ​ഫി എ​ടു​ത്തോ​ട്ടെ എ​ന്നു ചോ​ദി​ച്ചു. വ​ള​രെ രൂ​ക്ഷ​മാ​യി​ട്ടാ​ണു ഋ​ഷി പ്ര​തി​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഈ ​ആ​രാ​ധി​ക ക​ര​ച്ചി​ലി​ന്‍റെ വ​ക്കോ​ള​മെ​ത്തി. ഒ​ടു​വി​ൽ ര​ൺ​ബീ​ർ ക​പൂ​ർ ഇ​ട​പെ​ട്ടാ​ണു രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.