FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
kerala

ഉഴവൂരിനെതിരായ അധിക്ഷേപം: മാണി സി. കാപ്പന്‍ മാപ്പു പറഞ്ഞു

Tuesday, Jan 16, 2018,19:19 IST By മെട്രൊ വാർത്ത A A A

കോട്ടയം: അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന്‍ ഖേദം പ്രകടിപ്പിച്ചു. തന്‍റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നതായും കാപ്പന്‍ പറഞ്ഞു. നിലവിൽ പാർട്ടി അധ്യക്ഷനായ ടി.പി. പീതാംബരന്‍ സ്വന്തം താത്പര്യം മാത്രം സംരക്ഷിക്കുന്ന ആളാണെന്ന് പറഞ്ഞിട്ടില്ല. മന്ത്രി സ്ഥാനത്തിനായി ആരെയും വാടകയ്ക്കെടുക്കാന്‍ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞു.

ഉഴവൂരിനെപ്പോലെയുള്ള ഒരു ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമുണ്ടായിരുന്നില്ല എന്നായിരുന്നു മാണി സി. കാപ്പന്‍റെ പ്രസ്താവന. മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നും  നിലവിലെ പ്രസിഡന്‍റ് ടി.പി. പീതാംബരനെപ്പോലെ സ്വന്തം താതത്പര്യം മാത്രമാണ് ഉഴവൂര്‍ വിജയനും സംരക്ഷിച്ചതെന്നും കാപ്പൻ നേരത്തെ പറഞ്ഞിരുന്നു.