FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
India

ജെല്ലിക്കെട്ടിൽ രണ്ടു മരണം, ആവേശം ചോരാതിരിക്കാൻ വമ്പൻ ഓഫറുകളുമായി രാഷ്ട്രീയക്കാർ

Tuesday, Jan 16, 2018,18:15 IST By മെട്രൊ വാർത്ത A A A

ചെന്നൈ: പൊങ്കൽ ആഘോഷങ്ങളോടു അനുബന്ധിച്ച് തമിഴ്നാട്ടില്‍ സംഘടിപ്പിച്ച ജെല്ലിക്കെട്ട് മത്സരങ്ങളിൽ വീണ്ടും ആളപായം. മധുര ജില്ലയിലെ ശിവനഗ്‌നയിലാണ് ജെല്ലിക്കെട്ട് കാണാനെത്തിയ രണ്ടു പേര്‍ കാളയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസവും കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു. ഇതുവരെ 150ലധികം കാളപിടിയന്‍മാര്‍ക്കും ജെല്ലിക്കെട്ടിൽ പരുക്കേറ്റിട്ടുണ്ട്. മൊത്തം 1,188 യുവാക്കളാണ് ജെല്ലിക്കെട്ടിനു രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, മത്സരങ്ങളിൽ നിന്നു ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷവും ജെല്ലിക്കെട്ടില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് വമ്പന്‍ സമ്മാനങ്ങളാണ് രാഷ്ട്രീയ നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പളനി സാമിയും ഉപമുഖ്യമന്ത്രി പന്നീര്‍ സെല്‍വവും പുത്തൻ കാര്‍ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടിടിവി ദിനകരന്‍ സിംഗപ്പൂരിലേക്ക് വിമാന ടിക്കറ്റും പ്രതിപക്ഷ നോതവ് എം.കെ. സ്റ്റാലിൻ സ്വര്‍ണ മോതിരങ്ങളുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.