FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

‘മിന്നല്‍’ നിര്‍ത്താതെ പോയ സംഭവം: ജീവനക്കാര്‍ക്കെതിരേ പൊലീസ് കേസെടുത്തു

Tuesday, Jan 16, 2018,21:30 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: അർധരാത്രിയിൽ തനിച്ചു യാത്ര ചെയ്ത പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് നിർത്താതെ പോയ സംഭവത്തില്‍ ബസിലെ ജീവനക്കാര്‍ക്കെതിരേ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരേ പയ്യോളി പൊലീസാണ് കേസെടുത്തത്. നേരത്തെ സംഭവത്തിൽ കെഎസ്ആര്‍ടിസി എംഡിയും വിശദീകരണം തേടിയിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കോഴിക്കോട് നിന്നു പയ്യോളിലേക്ക് തനിച്ചു യാത്ര ചെയ്ത പതിനേഴ് വയസുള്ള വിദ്യാര്‍ഥിനിയെയാണ് സ്റ്റോപ്പില്‍ ഇറക്കാതെ മിന്നല്‍ ബസ് മുന്നോട്ടു പോയത്. ഒടുവില്‍ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിന്നും ഇരുപതിലേറെ കിലോമീറ്റര്‍ അകലെവച്ച് പെൺകുട്ടിയുടെ അച്ഛൻ സഹായം തേടിയതിനെ തുടർന്നു ഹൈവേ പൊലീസ് ദേശീയപാതയ്ക്ക് കുറുകെ വാഹനമിട്ട് ബസ് തടയുകയായിരുന്നു.