FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
India

സുപ്രീംകോടതിയിൽ ജഡ്ജിമാർ തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോർട്ടുകൾ

Tuesday, Jan 16, 2018,13:16 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി:സുപ്രീംകോടതിയിൽ ജഡ്ജിമാർ തങ്ങളിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതായി തുടരുന്നതായി സൂചന. ജഡ്ജിമാർ തമ്മിൽ വാക്കേറ്റമുണ്ടായതായാണ് റിപ്പോർട്ടുകൾ. സീനിയർ ജഡ്ജിമാർക്കെതിരെ ജൂനിയർ ജഡ്ജിമാരാണ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.ഇതോടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു.

സുപ്രീം കോടതിയില്‍ പ്രതിസന്ധി തുടരുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു. ഇതു വരെ സുപ്രീം കോടതിയിലെ പ്രശ്നം പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ഈ പ്രശ്നങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്