FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
India

ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിർത്തലാക്കി

Tuesday, Jan 16, 2018,17:12 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍. 700 കോടിയോളം വരുന്ന തുക ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് വിനിയോഗിക്കാനും  കേന്ദ്രം തീരുമാനിച്ചു. പ്രീണനമില്ലാതെ ന്യൂനപക്ഷ ക്ഷേമം എന്ന നയത്തിന്‍റെ ഭാഗമായാണ് തീരുമാനം. നേരത്തെ, 45 വയസിനുമേൽ പ്രായമുള്ള മുസ്‌ലിം സ്ത്രീകളെ തനിച്ച് ഹജ്ജിന് പോകാന്‍ അനുമതി നൽകിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ സുപ്രധാന തീരുമാനം.

ഹജ്ജ് സബ്‌സിഡി 2022ഓടെ നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനു പകരം ഒറ്റയടിക്ക് സബ്‌സിഡി നിര്‍ത്തലാക്കുകയാണ് കേന്ദ്രം ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാരിന് 70 ശതമാനവും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 30 ശതമാനവും എന്ന അനുപാതത്തില്‍ ഹജ്ജ് ക്വാട്ടയും കേന്ദ്രം നിജപ്പെടുത്തിയിരുന്നു. നേരത്തെ ഇത് 75:25 എന്ന അനുപാതത്തിലായിരുന്നു.