FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
kerala

ഹജ്ജ് സബ്‌സിഡി റദ്ദാക്കിയതിൽ കേരളത്തിന്‍റെ പ്രതിഷേധം കേന്ദ്രസർക്കാരിനെ അറിയിക്കും

Tuesday, Jan 16, 2018,22:03 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി നിർത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കേരളം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് 2022വരെ ഹജ്ജിനു പോകുന്നവർക്ക് സബ്‌സിഡി നൽകാനുള്ള സാഹചര്യമുണ്ടായിരുന്നു. അതിനു മുമ്പെ ഹജ്ജ് സബ്‌സിഡിയെ കഴുത്ത് ഞെരിച്ച് കൊല്ലണമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹജ്ജ് സബ്‌സിഡി 2022ഓടെ നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഘട്ടംഘട്ടമായി ഒഴിവാക്കേണ്ടതിനു പകരം ഒറ്റയടിക്ക് സബ്‌സിഡി നിര്‍ത്തലാക്കാനാണ് കേന്ദ്രസർക്കാരിന്‍റെ തീരുമാനം. ഇങ്ങനെ ലഭിക്കുന്ന ഫണ്ട് ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ പ്രഖ്യാപനം.