FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Business

സൗജന്യ കോൾ സേവനങ്ങൾ ബി.എസ്.എൻ.എൽ വെട്ടിച്ചുരുക്കുന്നു

Wednesday, Jan 17, 2018,18:19 IST By മെട്രൊ വാർത്ത A A A

കൊച്ചി: ലാന്‍ഡ്‌ ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ട് ബി.എസ്.എൻ.എൽ രാജ്യവ്യാപകമായി നടപ്പാക്കിയ സൗജന്യ ഫോൺ കോൾ സേവനം വെട്ടിച്ചുരുക്കുന്നു. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണുകളില്‍ നല്‍കി വന്നിരുന്ന 24 മണിക്കൂര്‍ സൗജന്യ കോള്‍ സേവനമാണ് നിര്‍ത്തലാക്കുന്നത്. ഫെബ്രുവരി ആദ്യ ഞായറാഴ്ച മുതൽ ഇതു നടപ്പിലാകും.

അതേസമയം, രാത്രിയില്‍ ലഭിക്കുന്ന നൈറ്റ് ഓഫറിൽ മാറ്റമില്ലെന്നാണു അധികൃതര്‍ പറയുന്നത്. രാത്രി 10.30 മുതല്‍ രാവിലെ ആറു മണി വരെയാണു ലാൻഡ് ഫോണിൽ നിന്നും രാജ്യത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുക. നേരത്തെ രാത്രി 9 മണി മുതൽ നൈറ്റ് ഓഫർ ലഭ്യമായിരുന്നു. എന്നാൽ അടുത്തിടെ ഈ ഓഫറിന്‍റെ സമയപരിധിയിലും ബി.എസ്.എൻ.എൽ കുറവു വരുത്തിയിരുന്നു.