FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

ജിത്തുവിന്‍റെ മൃതദേഹം വെട്ടിമുറിച്ചതല്ല;കത്തിച്ചതിന് ശേഷം അടർത്തി മാറ്റിയത്

Thursday, Jan 18, 2018,17:43 IST By മെട്രൊ വാർത്ത A A A

കൊല്ലം: കുണ്ടറയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജിത്തുവിന്‍റെ മൃതദേഹം വെട്ടി മുറിച്ചതല്ല കത്തിച്ചതിന് ശേഷം അടർത്തി മാറ്റിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.അസ്ഥികളടക്കം നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിന് മുമ്പ് ശരീരഭാഗങ്ങൾ വെട്ടി മാറ്റിയെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ ഇത് തെറ്റാണെന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം.

രണ്ട് ദിവസം മുമ്പാണ് ജിത്തുവിനെ കാണാതാകുന്നത്.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മതൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവിന്‍റെ അമ്മ ജയയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെട്ടെന്നുള്ള ദ്വേഷത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് അമ്മ നൽകിയിരിക്കുന്ന മൊഴി.