FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
India

പദ്മാവത്; രാജസ്ഥാൻ ഹരിയാന സർക്കാരുകൾ അപ്പിൽ പോകും

Thursday, Jan 18, 2018,18:55 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പദ്മാവതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് രാജസ്ഥാന്‍, ഹരിയാന സര്‍ക്കാരുകള്‍. വിധിക്ക് പിന്നാലെ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ പ്രതിഷേധക്കാര്‍ ബീഹാറിലെ മുസാഫര്‍പൂരിലെ തിയേറ്റര്‍ തകര്‍ത്തു.

സുപ്രീംകോടതി വിധിക്കെതിരെ തങ്ങള്‍ അപ്പീല്‍ പോയേക്കും എന്നാണ് ഹരിയാനാ ആരോഗ്യമന്ത്രി അനില്‍ വിജ് പ്രതികരിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന നീക്കിയത്. ഇതിനെതിരെ കര്‍ണിസേന ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.