FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Articles

പ​ല​സ്തീ​ന്‍റെ ക​ഥ​യു​മാ​യി ഒ​രു ഇ​സ്ര​യേ​ലു​കാ​രി

Thursday, Jan 18, 2018,14:14 IST By വി.​കെ. സ​ഞ്ജു A A A

ന​ക്ബ, ഇ​സ്ര​യേ​ലു​കാ​രെ സം​ബ​ന്ധി​ച്ച് ഒ​രി​ക്ക​ലും ന​ട​ന്നി​ട്ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ​ത്; പ​ല​സ്തീ​ൻ​കാ​ർ​ക്ക് അ​നു​ഭ​വി​ച്ച​റി​ഞ്ഞ യാ​ഥാ​ർ​ഥ്യ​വും. 1948ൽ ​ഇ​സ്ര​യേ​ൽ രാ​ഷ്‌​ട്ര രൂ​പീ​ക​ര​ണം കാ​ര​ണം ഏ​ഴു ല​ക്ഷം പ​ല​സ്തീ​ൻ അ​റ​ബി​ക​ൾ നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​ന്ന​തി​നെ​യാ​ണ് ച​രി​ത്രം ന​ക്ബ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​സ്ര​യേ​ൽ നി​ഷേ​ധി​ക്കു​ന്ന യാ​ഥാ​ർ​ഥ്യ​ത്തെ “പ​ല​സ്തീ​ൻ, ഇ​യ​ർ സീ​റോ’ എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ അ​ര​ങ്ങി​ൽ പു​നഃ​സൃ​ഷ്ടി​ക്കു​ക​യാ​ണ് ഒ​രു ഇ​സ്ര​യേ​ലു​കാ​രി, എ​യ്ന​ത് വീ​സ്മാ​ൻ.

സ്വാ​ഭാ​വി​ക​മാ​യും സ്വ​ന്തം നാ​ട്ടി​ൽ എ​തി​ർ​പ്പു​ക​ൾ ഏ​റെ​യാ​യി​രു​ന്നു. നാ​ട​കം ത​ട​യാ​ൻ സാം​സ്കാ​രി​ക മ​ന്ത്രി മി​റി റെ​ഗെ​വ് നേ​രി​ട്ടു ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ പോ​ലും അ​തി​ജീ​വി​ച്ചാ​ണ് വി​വി​ധ ലോ​ക വേ​ദി​ക​ൾ ക​ട​ന്ന് എ​യ്ന​ത്തും സം​ഘ​വും കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം അ​ന്താ​രാ​ഷ്‌​ട്ര നാ​ട​കോ​ത്സ​വ​ത്തി​നു തൃ​ശൂ​രെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ഷ്‌​ട്രീ​യം സ​ജീ​വ​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന നാ​ട​ക​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​സ പ്ര​ശ്ന​ങ്ങ​ള​ട​ക്കം പ​ല പ്ര​തി​ബ​ന്ധ​ങ്ങ​ളും ത​ര​ണം ചെ​യ്യേ​ണ്ടി വ​ന്നു അ​തി​ർ​ത്തി ക​ട​ന്നെ​ത്താ​ൻ. ഇ​സ്ര​യേ​ലു​കാ​രും പ​ല​സ്തീ​ൻ​കാ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യ​പൂ​ർ​വ​മാ​യ ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൊ​ന്ന് അ​ങ്ങ​നെ മ​ല​യാ​ള​ക്ക​ര​യ്ക്കും അ​നു​ഭ​വ​മാ​കും, ഇ​റ്റ്ഫോ​ക്കി​ന്‍റെ പ​ത്താം പ​തി​പ്പി​ൽ.
ഇ​സ്ര​യേ​ലു​കാ​ർ പ​ല​സ്തീ​നി​ൽ ന​ട​ത്തി​യ കൂ​ട്ട കു​ടി​യി​റ​ക്ക​ത്തി​ന്‍റെ യ​ഥാ​ർ​ഥ ക​ഥ ഒ​രു നി​കു​തി പി​രി​വു​കാ​ര​ന്‍റെ സ​ഞ്ചാ​ര​ങ്ങ​ളി​ലൂ​ടെ ചു​രു​ള​ഴി​യു​ക​യാ​ണ് നാ​ട​ക​ത്തി​ൽ. പ​ല​സ്തീ​ൻ​കാ​രു​ടെ വീ​ടു​ക​ൾ​ക്കു സം​ഭ​വി​ച്ച കേ​ടു​പാ​ടു​ക​ൾ ത​ന്‍റെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ച്ച് ജെ​റു​സ​ല​മും ജെ​നി​നും ഗാ​സ​യും വ​രെ അ​യാ​ളെ​ത്തു​ന്നു. അ​ങ്ങ​നെ അ​യാ​ളു​ടെ വെ​റു​മൊ​രു ക്ല​റി​ക്ക​ൽ റി​പ്പോ​ർ​ട്ട് ഒ​രു ച​രി​ത്ര പു​സ്ത​ക​മാ​യി മാ​റു​ക​യാ​ണ്, അ​യാ​ളൊ​രു ച​രി​ത്ര​കാ​ര​നും. പ​ല​സ്തീ​ന്‍റെ ഇ​ന്ന​ത്തെ യ​ഥാ​ർ​ഥ അ​വ​സ്ഥ​യാ​ണ് ആ ​ച​രി​ത്രം വ​ര​ച്ചു​കാ​ട്ടു​ന്ന​ത്.
പാ​ർ​ശ്വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ അ​ര​ങ്ങ് എ​ന്ന തീം ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഇ​റ്റ്ഫോ​ക്ക്. തീ​മി​നോ​ട് ഏ​റ്റ​വും ചേ​ർ​ന്നു നി​ൽ​ക്കു​ന്ന, അ​ടി​മു​ടി, അ​ക​ത്തും പു​റ​ത്തും രാ​ഷ്‌​ട്രീ​യം നി​റ​യു​ന്ന പ്ര​മേ​യം ഇ​യ​ർ സീ​റോ​യി​ൽ ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്നു.
അ​ക്കോ ഫെ​സ്റ്റി​വ​ലി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് നാ​ട​ക​ത്തി​നെ​തി​രേ ആ​ദ്യ​ത്തെ കൊ​ടി ഉ​യ​ർ​ന്ന​ത്. രാ​ഷ്‌​ട്ര​ത്തെ​യും അ​തി​ന്‍റെ പ്ര​തീ​ക​ങ്ങ​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണ് നാ​ട​ക​മെ​ന്ന പ​രാ​തി സാം​സ്കാ​രി​ക മ​ന്ത്രി​ക്കു മു​ന്നി​ലെ​ത്തി. റി​ഹേ​ഴ്സ​ൽ ത​ന്‍റെ പ്ര​തി​നി​ധി നേ​രി​ട്ടു ക​ണ്ടു വി​ല​യി​രു​ത്തു​മെ​ന്നാ​യി മ​ന്ത്രി. ഇ​യ​ർ സീ​റോ​യ്ക്ക് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ചാ​ൽ മ​റ്റൊ​രു നാ​ട​ക​വും ഫെ​സ്റ്റി​വ​ലി​ൽ അ​വ​ത​രി​പ്പി​ക്കി​ല്ലെ​ന്നു മ​റ്റു നാ​ട​ക പ്ര​വ​ർ​ത്ത​ക​രും. റി​ഹേ​ഴ്സ​ൽ കാ​ണാ​ൻ മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി​യെ അ​നു​വ​ദി​ച്ചി​ല്ല. പ​ക​രം, തി​ര​നാ​ട​കം മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് അ​യ​ച്ചു കൊ​ടു​ത്തു സം​ഘാ​ട​ക​ർ.
ഇ​ട​പെ​ടാ​ൻ ത​നി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശം കൂ​ടി കി​ട്ടി​യ​തോ​ടെ മ​ന്ത്രി എ​തി​ർ​പ്പ് പി​ൻ​വ​ലി​ച്ചു. ഈ ​പി​ൻ​വ​ലി​ക്ക​ൽ നാ​ട​ക​ത്തി​നു​ള്ള ഇ​സ്ര​യേ​ൽ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു ലോ​ക​വേ​ദി​ക​ളി​ൽ.
നാ​ട​ക​വും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ര​മ​ല്ല​യി​ലെ അ​ൽ ക​സ്ബ തി​യെ​റ്റ​ർ ഡ​യ​റ​ക്റ്റ​ർ ജോ​ർ​ജ് ഇ​ബ്രാ​ഹി​മും ഓ​രോ വേ​ദി​ക​ളി​ലും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.
മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ഷ്‌​ട്രീ​യം ഒ​രി​ക്ക​ലും കേ​ര​ള​ത്തി​ന്‍റെ ചി​ന്ത​ക​ൾ​ക്കും തെ​രു​വു​ക​ൾ​ക്കും അ​ന്യ​മാ​യി​രു​ന്നി​ട്ടി​ല്ല. 1948നെ ​പ്ര​തീ​ക​വ​ത്ക​രി​ക്കു​ന്ന ഇ​യ​ർ സീ​റോ എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ടെ അ​തി​ന്‍റെ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യ നേ​ർ​ക്കാ​ഴ്ച​യാ​ണ് മ​ല​യാ​ളി ആ​സ്വാ​ദ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്.
നാ​ട​ക​സം​ഘ​ത്തി​ന് സം​ഗീ​ത​നാ​ട​ക അ​ക്കാ​ഡ​മി​യി​ൽ ഇ​ന്ന​ലെ സ്വീ​ക​ര​ണം ന​ൽ​കി. ഇ​റ്റ്ഫോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ 20ന് ​രാ​ത്രി എ​ട്ടി​നും 21നു ​വൈ​കി​ട്ട് നാ​ല​ര​യ്ക്കും കെ.​ടി. മു​ഹ​മ്മ​ദ് സ്മാ​ര​ക ഹാ​ളി​ൽ നാ​ട​കം അ​വ​ത​രി​പ്പി​ക്കും.