FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

മകനെ കൊന്നത് ഒറ്റയ്ക്കാണെന്ന് അമ്മ

Thursday, Jan 18, 2018,12:07 IST By മെട്രൊ വാർത്ത A A A

കൊല്ലം:ഒമ്പതാം ക്ലാസുകാരനായ മകനെ കൊന്നത് ഒറ്റയ്ക്കാണെന്ന് അമ്മ. തന്നെ മകൻ കളിയാക്കിയതിനാലാണ് കൊന്നതെന്നാണ് പൊലീസിന് അമ്മ നൽകിയിരിക്കുന്ന മൊഴി. സംഭവത്തക്കുറിച്ച് പൊലീസ് പറയുന്നത് ചുവടെ

കുണ്ടറ എംജിഡിഎച്ച് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബ് സെകയില്‍ വാങ്ങാന്‍ തിങ്കളാഴ്ച രാത്രി എട്ടോടെ വീട്ടില്‍ നിന്നിറങ്ങി. വൈകിയിട്ടും തിരച്ചെത്തിയില്ല. വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. സഹോദരി ടീന അമ്മവീട്ടിലും മെഡിക്കല്‍ സ്റ്റോറില്‍ ജോലിക്ക് പോകുന്ന പിതാവ് ജോബ് ജോലിസ്ഥലത്തും ആയിരുന്നു. ജോലികഴിഞ്ഞ് വന്ന പിതാവിനോട് മകന്‍ കടയില്‍ പോയതാണെന്ന് അമ്മ പറഞ്ഞു.

ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരഞ്ഞുവെങ്കിലും ജിത്തുവിനെ കണ്ടെത്താനായില്ല ചൊവ്വാഴ്ച രാവിലെ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ കൊട്ടിയം സി ഐ അജയ്നാഥും സംഘവും വീട്ടിലെത്തി അമ്മ ജയമോളെ ചോദ്യം ചെയതു.പരസ്പരവിരുദ്ധമായിട്ടാണ് അവര്‍ മറുപടി പറഞ്ഞത്. വീടും പരിസരവും പരിശോധിച്ചപൊലീസ് ചെരുപ്പും പിന്നീട് മൃതദേഹവും കണ്ടെത്തുകയായിരുന്നു. വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ട് പറക്കുന്നത് കണ്ട പൊലീസ് തിരഞ്ഞത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.

കത്തികരിഞ്ഞ മൃതദേഹത്തിന്‍റെ കാലും മറ്റും ഛേദിക്കപ്പെട്ട നിലിയിലായിരുന്നു.കുട്ടിയുടെ മൃതദേഹം കത്തിച്ചത് രണ്ടിടത്ത് വച്ചാണ്. വീടിനു പിന്നിലും സമീപത്തെ റബ്ബര്‍ തോട്ടത്തിലുമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്. വസ്തുതര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് അമ്മ ജയമോള്‍ നേരത്തെ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഒരാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും  നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു.