FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
kerala

അന്ത്യകൂദാശ അടുത്ത പാർട്ടികളുടെ വെന്‍റിലേറ്ററല്ല എൽഡിഎഫെന്ന് കാനം രാജേന്ദ്രൻ

Friday, Jan 19, 2018,17:21 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശനത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിട്ടവര്‍ക്ക് തിരിച്ചുവരാം, പക്ഷേ അല്ലാത്തവരെ കുറിച്ച് ചര്‍ച്ചയില്ല. അന്ത്യകൂദാശ അടുത്തുവരുന്ന പാര്‍ട്ടികള്‍ക്കുള്ള വെന്‍റിലേറ്റര്‍ അല്ല ഇടതു മുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണിയില്‍ പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട ബലഹീനത ഇല്ലെന്നും കാനം വ്യക്തമാക്കി.

സിപിഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് കെ.എം. മാണിയുടേത് അടക്കമുള്ള വിഷങ്ങളിൽ നിലപാടു കടുപ്പിച്ച് കാനം രാജേന്ദ്രൻ രംഗത്തെത്തിയത്. പ്രസംഗത്തിലുടനീളം അദ്ദേഹം കെ.എം. മാണിയെ പരിഹസിച്ചാണ് സംസാരിച്ചത്. ആര്‍.ബി.ഐക്ക് ഉള്ളതുപോലെ നോട്ടെണ്ണല്‍ യന്ത്രം മാണിക്കുമുണ്ട്. ആര്‍.ബി.ഐയുടെ ചെറിയ ബ്രാഞ്ചാണോ മാണിക്കുള്ളത്? ആര്‍.ബി.ഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടില്‍ ഒരെണ്ണവുമുണ്ടെന്നും പരിഹാസരൂപേണ കാനം പറഞ്ഞു.