FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
kerala

ഒമാനിലെ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

Friday, Jan 19, 2018,19:19 IST By മെട്രൊ വാർത്ത A A A

മസ്കറ്റ്: ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ഷിയാസ് (28) ആണ് മരിച്ചത്. ഷിയാസ് സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മസ്കത്തില്‍ നിന്ന് അമ്പത് കിലോമീറ്ററോളം അകലെ, ബിഡ്ബിദില്‍ നിന്നു ഇബ്രയിലേക്കുള്ള വഴിയിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കന്യാകുമാരി സ്വദേശി മാഹിന്‍ നിസ്വ ആശുപത്രിയില്‍ ചികിത്സയിലാണ്. ഔജാന്‍ ഗ്രൂപ്പിനു കീഴിലെ ജീവനക്കാരാണ് ഇരുവരും.