FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

ചാനലില്‍ ചർച്ചിക്കാൻ വേണ്ടി മാത്രമായി നമുക്കെന്തിനാണ് എം.പിമാരെന്ന് കെ. സുരേന്ദ്രൻ

Friday, Jan 19, 2018,19:40 IST By മെട്രൊ വാർത്ത A A A

കൊച്ചി: റെയ്ല്‍വേ വികസനവുമായി ബന്ധപ്പെട്ടു ദക്ഷിണ റെയ്ല്‍വേ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പങ്കാളിത്തം ശുഷ്കമായതിനേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചാനലില്‍ വന്നിരുന്നു പ്രസംഗിക്കാന്‍ വേണ്ടി മാത്രമായി നമുക്കെന്തിനാണ് ഈ എം.പിമാരെന്ന് അദ്ദേഹം ചോദിച്ചു.

ഇന്നു രാവിലെ റെയ്ൽവേ വിളിച്ചു ചേർത്ത യോഗത്തിൽ കേരളത്തിൽ നിന്നും ലോക്സഭയിലും രാജ്യസഭയിലുമായുള്ള 29 എം.പിമാരിൽ ആറു പേർ മാത്രമാണ് പങ്കെടുത്തത്. യോഗത്തിൽ ഇടതു മുന്നണിയിൽ നിന്നുള്ള ഒരു എം.പിമാർ പോലും പങ്കെടുത്തിരുന്നില്ല.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

”ചാനലില്‍ വന്നിരുന്നു പ്രസംഗിക്കാന്‍ വേണ്ടി മാത്രമായി നമുക്കെന്തിനാണ് ഈ എം.പിമാര്‍? പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുക, യാത്രാപ്പടിയും അലവന്‍സുകളും എഴുതിവാങ്ങുക, മോദിയെ നാഴികയ്ക്കു നാല്‍പ്പതുവട്ടം ചീത്തവിളിക്കുക, അന്തിക്ക് കുളിച്ചു കുപ്പായവുമിട്ട് നല്ല മേക്കപ്പും ചെയ്ത് ചര്‍ച്ചിക്കുക ഇതാണ് ഒട്ടുമിക്ക കേരളാ എം.പിമാരുടേയും ജനസേവനം. നിര്‍ഗ്ഗുണ പരബ്രഹ്മങ്ങളായ ഈ എം.പിമാരെ ചുമക്കേണ്ട ഗതികേടിലാണ് 2019 വരെ കേരളീയര്‍”.