FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് അറസ്റ്റില്‍

Friday, Jan 19, 2018,18:44 IST By മെട്രൊ വാർത്ത A A A

കണ്ണൂര്‍: വിവിധ കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എം. ഷാജറിനെ പൊലിസ് അറസ്റ്റ് ചെയ്തു. നിരവധി തവണ സമന്‍സും പിന്നീട് വാറണ്ട് പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരാകത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. തുടർന്നു കോടതിയില്‍ ഹാജരാക്കിയ ഷാജറിനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. ഒരു കേസില്‍ ജനുവരി 20ലേക്കും മറ്റൊരു കേസില്‍ 27 വരെയുമാണ് റിമാന്‍റ് ചെയ്തത്.

കോടതി വാറണ്ട് പ്രകാരം വെള്ളിയാഴ്ച ഉച്ചയോടെ സ്റ്റേഡിയം കോംപ്ലക്സ് പരിസരത്ത് നിന്നാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ജില്ലാ സമ്മേളന സ്വാഗതസംഘം ഓഫീസിലേക്ക് വരികയായിരുന്നു ഷാജിര്‍. അറസ്റ്റ് തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇയാളെ ബലമായി പിടികൂടുകയായിരുന്നു.

2015ല്‍ അനുമതിയില്ലയാതെ മാര്‍ഗതടസം സൃഷ്ടിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ രണ്ടു കേസുകളില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ കേസുകള്‍ക്കു പുറമെ പൊലിസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ 34ഓളം കേസുകളില്‍ കുറ്റാരോപിതനാണ് ഷാജര്‍.