FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

ത​​മി​​ഴ്‌​​നാ​​ട്ടി​​ലേ​​ക്ക് നാ​​ണ​​യ​​ക്ക​​ട​​ത്ത് സ​​ജീ​​വം

Friday, Jan 19, 2018,13:19 IST By ഹ​ക്കിം എം. ​ക​ൽ​മ​ണ്ഡ​പം A A A

വാ​​ള​​യാ​​ര്‍: സം​​സ്ഥാ​​ന​​ത്ത് നാ​​ണ​​യ​​ങ്ങ​​ള്‍ക്ക് ക​​ടു​​ത്ത ക്ഷാ​​മം നേ​​രി​​ടു​​മ്പോ​​ൾ അ​​യ​​ല്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള നാ​​ണ​​യ​​ക്ക​​ട​​ത്ത് സ​​ജീ​​വ​​മാ​​കു​​ന്നു. രാ​​ജ്യ​​ത്ത് നി​​രോ​​ധ​​നം ഇ​​ല്ലാ​​ത്ത​​തും എ​​ന്നാ​​ല്‍ കൂ​​ടു​​ത​​ല്‍ പ്ര​​ചാ​ര​​ത്തി​​ലി​​ല്ലാ​​ത്ത​​തു​​മാ​​യ നാ​​ണ​​യ​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​ര​​ത്തി​​ല്‍ അ​​തി​​ര്‍ത്തി ക​​ട​​ക്കു​​ന്ന​​ത്. നേ​​ര​​ത്തെ പ്ര​​ചാ​​ര​​ത്തി​​ലു​​ണ്ട​​യി​​രു​​ന്ന ചെ​​മ്പി​​ല്‍ തീ​​ര്‍ത്ത വ​​ലു​​പ്പ​​വും ക​​ന​​വു​​മു​​ള്ള പ​​ഴ​​യ 50 പൈ​​സ, 1, 2, 5 രൂ​​പ​​ത്തു​​ട്ടു​​ക​​ള്‍, പു​​തി​​യ 10 രൂ​​പ, 5 രൂ​​പ​​ത്തു​​ട്ടു​​ക​​ൾ എ​ന്നി​വ​യാ​​ണ് വ്യാ​​പ​​ക​​മാ​​യി ക​ട​ത്തു​ന്ന​ത്.

ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ ട്രി​​ച്ചി, സേ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കാ​​സ്റ്റി​​ങ് കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ഇ​​തു പോ​കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ചെ​​മ്പു ​ത​​കി​​ടു​​ക​​ളും ക​​മ്പി​​ക​​ളു​​മാ​​യി മാ​​റു​​ന്ന ഇ​​വ ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ ഗോ​​ള്‍ഡ് ക​​വ​​റി​​ങ് പ​​ണി​​ശാ​​ല​​ക​​ളി​​ലെ​​ത്തു​​ന്ന​​താ​​യാ​​ണ് സൂ​ച​ന. ഒ​​രു രൂ​​പ​​യു​​ടെ പ​​ഴ​​യ ചെ​​മ്പു​​നാ​​ണ​​യം ഉ​​പ​​യോ​​ഗി​​ച്ച് 3 രൂ​​പ​​യു​​ടെ​​യും, 2 രൂ​​പ നാ​​ണ​​യ​​ത്തി​​ല്‍ നി​​ന്ന് 6 രൂ​​പ​​യു​​ടെ​​യും, 5 രൂ​​പ​​യു​​ടെ ക​​ന​​മു​​ള്ള നാ​​ണ​​യ​​ത്തി​​ല്‍ നി​​ന്ന് 9 രൂ​​പ​​യു​​ടെ​​യും ചെ​​മ്പ് ല​​ഭി​​ക്കു​​ന്നു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 10 രൂ​​പ​​യു​​ടെ പു​​തി​​യ നാ​​ണ​​യ​​ത്തി​​ലെ പി​​ച്ച​​ള​​യു​​പ​​യോ​​ഗി​​ച്ച് 15 രൂ​​പ​​യു​​ടെ പി​​ച്ച​​ള​​യും ഉ​​ണ്ടാ​​ക്കാം. പി​​ച്ച​​ള​​യി​​ല്‍ തീ​​ര്‍ത്ത പു​തി​യ 5 രൂ​​പ​​ത്തു​​ട്ടും ഇ​​ത്ത​​ര​​ത്തി​​ല്‍ ലോ​​ഹ​​സ​​ങ്ക​​ര​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്.

നോ​​ട്ട് നി​​രോ​​ധ​​ന​​ത്തി​​നു ശേ​​ഷം 10 രൂ​​പ നാ​​ണ​​യ​​ത്തി​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യ വ്യാ​​ജ​​പ്ര​​ച​​ര​​ണ​​ങ്ങ​​ള്‍ക്കു​​പി​​ന്നി​​ല്‍ ഇ​​ത്ത​​രം നാ​​ണ​​യ​​ക്ക​​ട​​ത്തു​​സം​​ഘ​​ങ്ങ​​ളാ​​ണെ​​ന്നും ക​രു​തു​ന്നു. അ​​തി​​ര്‍ത്തി​​ക​​ളി​​ലും ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ലു​​മെ​​ത്തി 10 രൂ​​പ നാ​​ണ​​യം വ്യാ​​ജ​​പ്ര​​ചാ​​ര​​ണ​​ത്തി​​ലൂ​​ടെ കു​​റ​​ഞ്ഞ മൂ​ല്യ​ത്തി​ൽ ശേ​​ഖ​​രി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ളും സ​​ജീ​​വ​​മാ​​ണ്. ബ​​സു​​ക​​ളി​​ല്‍ ക​​ണ്ട​​ക്റ്റ​​ര്‍മാ​​രി​​ല്‍ നി​​ന്നും ഭി​​ക്ഷാ​​ട​​ക​​രി​​ല്‍നി​​ന്നു​​മാ​​യി ഇ​​ത്ത​​ര​​ത്തി​​ല്‍ പ​​ഴ​​യ 1, 2, 5 രൂ​​പ​​യ​​യു​​ടെ​​യും പു​​തി​​യ 10, 5 രൂ​​പ​​യു​ടെ​യും നാ​ണ​യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ഇ​​ന്ത്യ​​ന്‍ ശി​​ക്ഷാ​​നി​​യ​​മം പ്ര​​കാ​​രം നാ​​ണ​​യ​​ങ്ങ​​ള്‍ രൂ​​പ​​സാ​​ദൃ​​ശ്യം വ​​രു​​ത്തു​​ന്ന​​തും ക്ര​​യ​​വി​​ക്ര​​യം ചെ​​യ്യു​​ന്ന​​തും കു​​റ്റ​​ക​​ര​​മാ​ണ്. ക​​മ്മി​​ഷ​​ന്‍ വ്യ​​വ​​സ്ഥ​​യി​​ല്‍ ശേ​​ഖ​​രി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ളും സ​​ജീ​​വ​​മാ​​ണ്. ബാ​​ങ്കു​​ക​​ളു​​ടെ​​യും വ​​ന്‍കി​​ട വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളു​​മൊ​​ക്കെ കൂ​​ടു​​ത​​ല്‍ പ​​ത്തു​​രൂ​​പ​​ത്തു​​ട്ടു​​ക​​ളു​​മാ​​യെ​​ത്തു​​ന്ന​​വ​​രി​​ല്‍ നി​​ന്ന് 20 രൂ​​പ ക​​മ്മി​​ഷ​​ന്‍ ഈ​​ടാ​​ക്കു​​ന്നു​​ണ്ട്. ബാ​​ങ്കു​​ക​​ള്‍ നേ​​ര​​ത്തെ ന​​ട​​ത്തി​​യി​​രു​​ന്ന നാ​​ണ​​യ​​മേ​​ള​​ക​​ള്‍ ഇ​​ല്ലാ​​താ​​യ​​തും സം​​സ്ഥാ​​ന​​ത്ത് ചി​​ല്ല​​റ ക്ഷാ​​മം രൂ​​ക്ഷ​​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു.