FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
kerala

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു: ഗവര്‍ണര്‍

Saturday, Jan 20, 2018,20:19 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്ന രാഷട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണര്‍ പി. സദാശിവം. കണ്ണൂരിൽ തുടര്‍ച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിനു വേണ്ടി കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നിശാഗന്ധി നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണർ.

കഴിഞ്ഞ ദിവസം നടന്ന പോലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്‍റെ പ്രതിഛായ തകര്‍ക്കുന്നു. അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണം. അക്രമ ബാധിത പ്രദേശങ്ങളിലും ഇത്തരം മേളകള്‍ സംഘടിപ്പിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.