FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
kerala

കണ്ണൂരില്‍ പരിസരം വൃത്തിയാക്കുന്നതിനിടെ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരുക്ക്

Saturday, Jan 20, 2018,17:15 IST By മെട്രൊ വാർത്ത A A A

കണ്ണൂര്‍: ഇരിക്കൂറിനടുത്ത പെരുമണ്ണ് സ്മൃതി മണ്ടപത്തിനു സമീപം ഉഗ്ര സ്‌ഫോടനം. പരിസരത്തെ കാടുവെട്ടിത്തെളിച്ച് തീ ഇട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ പ്രദേശവാസികളായ സി.വി. രവീന്ദ്രന്‍, സി.വി. മുകുന്ദന്‍ എന്നിവരടക്കം മൂന്നു പേര്‍ക്ക് സാരമായ പരുക്ക്. സമീപത്തെ നാലു വീടുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.

കാട്ടില്‍ ഒളിച്ചുവച്ച ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു പൊട്ടിയതാണെന്നാണ് സൂചന. ഇരിക്കൂറിലെ പൊലീസ് സംഘവും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.