FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Sports

കാഴ്ച പരിമിതരുടെ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യക്ക് കിരീടം

Saturday, Jan 20, 2018,19:24 IST By മെട്രൊ വാർത്ത A A A

ഷാര്‍?ജ: കാഴ്ച പരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ ചാമ്പ്യന്മാരായി. പാക്കിസ്ഥാൻ ഉയർത്തിയ 309 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ കിരീടത്തിൽ മുത്തമിട്ടത്.

വന്‍ സ്‌കോര്‍ ചെയ്‌സു ചെയ്ത ഇന്ത്യയുടേത് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 15 ഓവറില്‍ നിന്നും 111 റണ്‍സാണ് ഇന്ത്യൻ ഓപ്പണർമാർ അടിച്ചുകൂട്ടിയത്. എന്നാൽ തൊട്ടടുത്ത ഓവറില്‍ തുടരെ രണ്ടു വിക്കറ്റു വീഴ്ത്തിയ പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു.

എന്നാല്‍ ക്യാപ്റ്റന്‍ അജയ് തിവാരിയും (62), സുനില്‍ രമേഷും (93) അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. നേരത്തെ ബദാര്‍ മുനീറിന്‍റെ അര്‍ധ സെഞ്ചുറിയാണ് പാക്കിസ്ഥാനെ വലിയ സ്‌കോറിലെത്തിച്ചത്.