FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Top News

ഡ​ൽ​ഹി​യി​ലേ​ക്ക് ട്രെ​യ്ൻ പാ​ഴ്സ​ൽ നീ​ക്ക​ത്തി​നു വി​ല​ക്ക്

Saturday, Jan 20, 2018,16:39 IST By എം. ​പ്രേ​മാ​ന​ന്ദ് A A A

കൊ​ച്ചി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി റെ​യ്ൽ​വെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ത്ത​വ​ണ പ​തി​ന്മ​ട​ങ്ങു ശ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ 17 റെ​യ്ൽ​വെ സോ​ണു​ക​ളി​ൽ നി​ന്നു രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ റെ​യ്ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു പാ​ഴ്സ​ൽ നീ​ക്ക​ത്തി​നു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ട്രെ​യ്നു​ക​ൾ വ​ഴി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട‌െ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണി​ത്.

ന്യൂ​ഡ​ൽ​ഹി, ഓ​ൾ​ഡ് ഡ​ൽ​ഹി, ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ, ആ​ന​ന്ദ് വി​ഹാ​ർ ‌ടെ​ർ​മി​ന​ൽ, ഡ​ൽ​ഹി സ​രാ​യി രൊ​ഹി​ല, ആ​ദ​ർ​ശ് ന​ഗ​ർ തു​ട​ങ്ങി ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ റെ​യ്ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ 23 മു​ത​ൽ 26 വ​രെ പാ​ഴ്സ​ലു​ക​ൾ ഇ​റ​ക്കാ​നും ക​യ​റ്റാ​നും അ​നു​വ​ദി​ക്കി​ല്ല. കേ​ര​ള​മു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഈ ​മാ​സം നാ​ളെ‌ മു​ത​ൽ ഡ​ൽ​ഹി​യി​ലേ​ക്കു പാ​ഴ്സ​ൽ ബു​ക്കി​ങ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കും.
മു​ൻ​പു ഡ​ൽ​ഹി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന ട്രെ​യ്നു​ക​ൾ​ക്കു മാ​ത്ര​മാ​യി​രു​ന്നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ഡ​ൽ​ഹി വ​ഴി ക​ട​ന്നു പോ​കു​ന്ന ട്രെ​യ്നു​ക​ളി​ലെ പാ​ഴ്സ​ൽ നീ​ക്ക​ത്തി​നും വി​ല​ക്കു ബാ​ധ​ക​മാ​ക്കി. ബ്രേ​ക്ക് വാ​നു​ക‌​ൾ, പാ​ഴ്സ​ൽ വാ​നു​ക​ൾ, അ​സി​സ്റ്റ​ന്‍റ് ഗാ​ർ​ഡ് കാ​ബി​നു​ക​ൾ എ​ന്നി​വ പാ​ട്ട​ത്തി​നെ​ടു​ത്തു സ്ഥി​രം പാ​ഴ്സ​ൽ നീ​ക്കം ന​ട​ത്തു​ന്ന​വ​ർ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണെ​ന്നു റെ​യ്ൽ​വേ വ്യ​ക്ത​മാ​ക്കി.
23 ‌മു​ത​ൽ 26 വ​രെ ഡ​ൽ​ഹി​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും പാ​ഴ്സ​ലു​ക​ൾ സൂ​ക്ഷി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. രാ​ജ്യ​ത​ല​സ്ഥാ​ന ന​ഗ​രി വ​ഴി​യു​ള്ള ‌ട്രെ​യ്നു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ കേ​ര​ള​മു‌‌​ൾ​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ റെ​യ്ൽ​വേ സം​ര​ക്ഷ​ണ സേ​ന​യ്ക്കു നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​ത്ത​വ​ണ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ​ത്തി​നു വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ത്തു രാ​ജ്യ​ങ്ങ​ളു​ടെ രാ​ഷ്‌​ട്ര​ത്ത​ല​വ​ൻ​മാ​ർ എ​ത്തു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്തു ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണു ഡ​ൽ​ഹി. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു. ഐ​എ​സ്, ല‌‌​ഷ്ക​ർ ഇ ​തോ​യി​ബ, ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ, അ​ൽ​ഉ​മ തു​ട​ങ്ങി​യ ഭീ​ക​ര സം​ഘ​ട​ന​ക​ളി​ൽ നി​ന്നാ​ണു ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.