FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

തീ​ർ​ഥാ​ട​ന കാ​ല​ത്തി​ന് സ​മാ​പ​നം, ശ​ബ​രി​മ​ല ന​ട ഇ​ന്ന് അ​ട​യ്ക്കും

Saturday, Jan 20, 2018,10:29 IST By സ്വ​ന്തം ലേ​ഖ​ക​ൻ A A A

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തി​നു സ​മാ​പ​നം കു​റി​ച്ച് ഇ​ന്നു ന​ട അ​ട​യ്ക്കും. ഇ​ന്നു രാ​വി​ലെ 6.30 ന് ​പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി തൃ​ക്കേ​ട്ട തി​രു​നാ​ൾ രാ​ജ​രാ​ജ​വ​ർ​മ ദ​ർ​ശ​നം ന​ട​ത്തും. അ​യ്യ​പ്പ​നെ യോ​ഗ​നി​ദ്ര​യി​ലാ​ക്കി​യ ശേ​ഷം മേ​ൽ​ശാ​ന്തി ന​ട അ​ട​ച്ച് രാ​ജ​പ്ര​തി​നി​ധി​ക്കു താ​ക്കോ​ൽ കൈ​മാ​റും. രാ​ജ​പ്ര​തി​നി​ധി അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ചെ​ല​വി​നാ​യി ഒ​രു കി​ഴി പ​ണ​വും ക്ഷേ​ത്ര​ത്തി​ന്‍റെ താ​ക്കോ​ലും മാ​നെ​ജ​രെ ഏ​ൽ​പ്പി​ക്കും .
ഇ​ന്ന​ലെ രാ​ത്രി 10 മ​ണി വ​രെ​യേ തീ​ർ​ഥാ​ട​ക​ർ​ക്ക് ദ​ർ​ശ​ന​ത്തി​ന് അ​നു​വാ​ദം ഉ​ണ്ടാ​യി​രു​ന്നു​ള്ളു. നെ​യ്യ​ഭി​ഷേ​കം വ്യാ​ഴാ​ഴ്ച സ​മാ​പി​ച്ച​തി​നാ​ൽ അ​യ്യ​പ്പ​ന്മാ​ർ നെ​യ്ത്തോ​ണി​യി​ൽ നെ​യ്യ് സ​മ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി മാ​ളി​ക​പ്പു​റ​ത്ത് ഗു​രു​തി ന​ട​ന്നു. റാ​ന്നി കു​ന്ന​ക്കാ​ട്ട് കു​ടും​ബ​ക്കാ​രാ​ണു ന​ട​ത്തി​യ​ത്.
ഇ​ന്നു രാ​വി​ലെ ന​ട അ​ട​ച്ച ശേ​ഷം തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ പ​ന്ത​ള​ത്തേ​ക്കു മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച പെ​രു​നാ​ട് ക​ക്കാ​ട്ട് കോ​യി​ക്ക​ൽ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തും. 22നു ​വൈ​കി​ട്ട് ആ​റ​ന്മു​ള​യി​ൽ വി​ശ്ര​മം. 23നു ​രാ​വി​ലെ പ​ന്ത​ള​ത്ത് തി​രി​കെ​യെ​ത്തും. തു​ട​ർ​ന്നു തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ സ്രാ​മ്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ സൂ​ക്ഷി​ക്കും.