FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
kerala

നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് വെ​ടി​വ​യ്പ്പ്: മ​ല​യാ​ളി സൈ​നി​ക​ന് വീ​ര​മൃ​ത്യു

Saturday, Jan 20, 2018,11:30 IST By മെട്രൊ വാർത്ത A A A

ജ​മ്മു: ജ​മ്മു ക​ശ്മീ​രി​ൽ അ​ന്താ​രാ​ഷ്‌​ട്ര അ​തി​ർ​ത്തി​യി​ലും നി​യ​ന്ത്ര​ണ രേ​ഖ​യി​ലു​മാ​യി പാ​ക് സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ മ​ല​യാ​ളി സൈ​നി​ക​നും ബി​എ​സ്എ​ഫ് ജ​വാ​നും പെ​ൺ​കു​ട്ടി​യും ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്കു പ​രു​ക്കേ​റ്റു. മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് സ്വ​ദേ​ശി ലാ​ൻ​സ് നാ​യി​ക്ക് സാം ​എ​ബ്ര​ഹാം (34) ആ​ണു വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി. മ​ര​ണ​മ​ട​ഞ്ഞ ബി​എ​സ്എ​ഫ് ജ​വാ​നെ​ക്കു​റി​ച്ചു വി​വ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല. ധീ​ര​നാ​യ പു​ത്ര​നെ​യാ​ണു രാ​ജ്യ​ത്തി​നു ന​ഷ്ട​മാ​യ​തെ​ന്ന് സൈ​ന്യം.

ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ പാ​ക് സൈ​ന്യ​ത്തി​നു ക​ന​ത്ത നാ​ശ​മു​ണ്ട്. എ​ന്നാ​ൽ, ര​ണ്ടു സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും പ​ര​സ്പ​രം ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.
നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ര​ജൗ​റി​യി​ലെ സു​ന്ദ​ർ​ബ​നി മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ പാ​ക് സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ലാ​ണു സാ​മി​നു ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. വെ​ടി​വ​യ്പ്പി​ൽ സാ​ര​മാ​യി പ​രു​ക്കേ​റ്റ സാ​മി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വീ​ര​മൃ​ത്യു​വ​രി​ക്കു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര പു​ന്ന​മ്മൂ​ട് പോ​ന​കം തോ​പ്പി​ൽ എ​ബ്രാ​ഹം ജോ​ണി​ന്‍റെ മ​ക​നാ​ണ് സാം. ​ഭാ​ര്യ അ​നു മാ​ത്യു. ഒ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യു​മു​ണ്ട്.

അ​ന്താ​രാ​ഷ്‌​ട്ര അ​തി​ർ​ത്തി​യി​ലെ ആ​ർ​എ​സ് പു​ര, അ​ർ​ണി​യ സെ​ക്റ്റ​റു​ക​ളി​ലും നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ സു​ന്ദ​ർ​ബ​നി​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ. തോ​ക്കു​ക​ളും മോ​ർ​ട്ടാ​ർ ഷെ​ല്ലു​ക​ളു​മു​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​കോ​പ​നം. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണു സാ​മി​നു പ​രു​ക്കേ​റ്റ​തെ​ന്നു സേ​നാ വ​ക്താ​വ്. സാം​ബ സെ​ക്റ്റ​റി​ലെ പാ​ക് ആ​ക്ര​മ​ണ​ത്തി​ൽ ക​മ​ൽ ജി​ത് (40), ദ​വി​ന്ദ​ർ സി​ങ് (33), ബാ​ൽ കി​ഷ​ൻ (30) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. രാം​ഗ​ഡി​ലെ ക​മോ​റ​യി​ൽ അ​മ്മ​യു​ടെ വീ​ട്ടി​ൽ അ​വ​ധി ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യ നീ​ലം ദേ​വി (17)യാ​ണു മ​രി​ച്ച പെ​ൺ​കു​ട്ടി.
വെ​ടി​വ​യ്പ്പ് രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷാ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി.
അ​ഞ്ചു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ൾ അ​ട​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ൽ പാ​ക്കി​സ്ഥാ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മി​ഷ​ണ​ർ സ​യ്യി​ദ് ഹൈ​ദ​റി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ നാ​ട്ടു​കാ​രെ​യാ​ണു പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ക്കൊ​ല്ലം ഇ​തേ​വ​രെ 100ലേ​റെ ത​വ​ണ പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ന​ട​ത്തി​യെ​ന്നും ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്തി​വി​ടു​ന്ന​തി​നു മ​റ​യൊ​രു​ക്കാ​നാ​ണു പാ​ക് വെ​ടി​വ​യ്പ്പെ​ന്നു വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ.