FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം

റെ​യ്‌​ൽ​വേ യോ​ഗ​ത്തി​നു സ​മ​യ​മി​ല്ല; എം​പി​മാ​ർ​ക്ക് ‘തി​ര​ക്കോ​ടു തി​ര​ക്ക് ’

Saturday, Jan 20, 2018,10:00 IST By സ്വ​ന്തം ലേ​ഖ​ക​ൻ A A A

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ റെ​യ്‌​ൽ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ദ​ക്ഷി​ണ റെ​യ്ൽ​വേ ജ​ന​റ​ല്‍ മാ​നെ​ജ​ര്‍ ആ​ര്‍.​കെ. കു​ൽ​ശ്രേ​ഷ്ഠ വി​ളി​ച്ച സു​പ്ര​ധാ​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ആ​റ് എം​പി​മാ​ർ മാ​ത്രം. രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളും നാ​മ​നി​ർ​ദേ​ശം ചെ​യ്ത​വ​രു​മ​ട​ക്കം സം​സ്ഥാ​ന​ത്തു നി​ന്നു 31 എം​പി​മാ​രു​ണ്ട് സം​സ്ഥാ​ന​ത്ത്. ഇ​വ​രി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ല്‍, എം.​കെ.​രാ​ഘ​വ​ന്‍, ജോ​സ് കെ. ​മാ​ണി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നീ ലോ​ക്സ​ഭാം​ഗ​ങ്ങ​ളും രാ​ജ്യ​സ​ഭാം​ഗം പി.​വി.​അ​ബ്ദു​ള്‍ വ​ഹാ​ബും മാ​ത്ര​മേ യോ​ഗ​ത്തി​നെ​ത്തി​യു​ള​ളൂ.
ഇ​ട​ത്, ബി​ജെ​പി എം​പി​മാ​ർ ആ​രും യോ​ഗ​ത്തി​നെ​ത്തി​യി​ല്ല. റെ​യ്‌​ൽ വി​ക​സ​ന​ത്തി​ൽ ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്തി​യാ​ൽ പോ​ലും കേ​ര​ളം അ​വ​ഗ​ണി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണു മ​റ്റു തി​ര​ക്കു​ക​ളു​ണ്ടെ​ന്ന ന്യാ​യ​ത്തി​ൽ‌ എം​പി​മാ​രു​ടെ വി​ട്ടു​നി​ൽ​ക്ക​ൽ. പ്ര​ധാ​ന ട്രെ​യ്നു​ക​ള്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് നീ​ട്ടു​ന്ന​ത്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ വൈ​കു​ന്ന​ത് എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി ആ​ശ​ങ്ക​ക​ളാ​ണ് സം​സ്ഥാ​നം നേ​രി​ടു​ന്ന​ത്. പ​രി​ഗ​ണി​ച്ച വി​ഷ​യ​ത്തി​ൽ ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗം കൂ​ടി ഉ​ള്‍പ്പെ​ടു​ന്ന​തി​നാ​ല്‍ യോ​ഗ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ള്‍ക്കൊ​ണ്ട് അ​വി​ടെ നി​ന്നു​ള്ള ര​ണ്ടു രാ​ജ്യ​സ​ഭാ എം​പി​മാ​ര്‍ പ​ങ്കെ​ടു​ത്തു.
അ​തേ​സ​മ​യം, ഇ​ത്ത​വ​ണ പ്ര​ത്യേ​ക റെ​യ്‌​ൽ ബ​ജ​റ്റി​ല്ലാ​ത്ത​തി​നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ റെ​യ്‌​ൽ വി​ക​സ​ന​ത്തി​നു വേ​ണ്ടി നീ​ക്കി​വ​യ്ക്കു​ന്ന തു​ക​യെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ​ങ്കെ​ടു​ത്ത എം​പി​മാ​ർ. നി​ല​വി​ല്‍ കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ള്‍ എം​പി​മാ​ര്‍ യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു. ശ​ബ​രി, ഗു​രു​വാ​യൂ​ര്‍ പാ​ത​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്ന് എം​പി​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​യി​രു​ന്നു റെ​യ്ൽ​വേ​യു​ടെ നി​ല​പാ​ട്. അ​തു പ​രി​ഹ​രി​ക്കാ​തെ പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ കു​റ​ച്ചു​ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​മു​റി​ച്ച് തി​രു​നെ​ല്‍വേ​ലി​യു​ടെ ഭാ​ഗാ​മാ​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എം​പി​മാ​ര്‍ പ​റ​ഞ്ഞു.
എ​ന്നാ​ല്‍ തി​രു​നെ​ല്‍വേ​ലി​യു​ടെ ഭാ​ഗ​മാ​ക്കാ​നു​ള്ള ഒ​രു നീ​ക്ക​വും പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.