FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

ശ്യാംപ്രസാദ് വധം: തിങ്കളാഴ്ച സംസ്ഥാന വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എബിവിപി

Saturday, Jan 20, 2018,20:36 IST By മെട്രൊ വാർത്ത A A A

കണ്ണൂര്‍: ആര്‍എസ്എസ് പ്രവർത്തകനും ഗവ. ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാംപ്രസാദിന്‍റെ (24) കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഈമാസം 22നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി അറിയിച്ചു. തങ്ങളുടെ മൂന്നാമത്തെ പ്രവര്‍ത്തകനെയാണു പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തുന്നതെന്നും കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നും എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ് ആവശ്യപ്പെട്ടു.

കേസ് എന്‍ഐഎ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഈമാസം 20, 21 തീയതികളില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ആശിഷ് ചൗഹാന്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ആര്‍എസ്എസ് കണ്ണവം പതിനേഴാം മൈല്‍ ശാഖ മുഖ്യശിക്ഷകായിരുന്ന ശ്യാമിനെ കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.